സൈരാ നരസിംഹ റെഡ്ഡിയിലെ കഥാപാത്രമായി അമിതാഭ് ബച്ചന്റെ രൂപമാറ്റം: ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് അമിതാഭ് ബച്ചന്‍.വര്‍ഷങ്ങളായി സിനിമാ രംഗത്തുളള അദ്ദേഹത്തിന് പ്രേക്ഷകര്‍ നല്‍കുന്ന സ്വീകാര്യ വാക്കുകള്‍ക്കതീതമാണ്. ഇന്ത്യന്‍ സിനിമയിലെ കിരീടം വെച്ച രാജാവായാണ് അമിതാഭ് ബച്ചന്‍ അറിയപ്പെടുന്നത്.1969ല്‍ സാത്ത് ഹിന്ദുസ്ഥാനി എന്ന എന്ന ചിത്രത്തിലൂടെ അഭിനയി ജീവിതത്തിന് തുടക്കം കുറിച്ച് നടന്‍ പിന്നീട് ബോളിവുഡ് സിനിമകളിലെ അവിഭാജ്യ ഘ്ടകമായി മാറുകയായിരുന്നു. അമിതാഭ് ബച്ചന്റെ അഭിനയത്തിനു പുറമേ അദ്ദേഹത്തിന്റെ ഗാംഭീര്യമുളള ശ്ബ്ദവും സിനിമാ പ്രേമികള്‍ ഇഷ്ടപ്പെട്ടിരുന്നു.
ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയില്‍ സഹനടന്റെ വേഷം ചെയ്തായിരുന്നു അദ്ദേഹം തുടങ്ങിയിരുന്നത്. തന്റെ കരിയറില്‍ മാസ് ഹീറോ വേഷങ്ങള്‍ക്കൊപ്പം തന്നെ വ്യത്യസ്ഥയുളള കഥാപാത്രങ്ങളെയും നടന്‍ അവതരിപ്പിച്ചിരുന്നു. 1990ല്‍ മുകുള്‍ എസ് ആനന്ദ് സംവിധാനം ചെയ്ത അഗ്നിപത് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമിതാഭ് ബച്ചന് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. ഷോലെയ് എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറില്‍ പുറത്തിറങ്ങിയ വലിയ ഹിറ്റുകളിലൊന്നായിരുന്നു. അമിതാഭ് ബച്ചന്‍ തന്റെ കരിയറില്‍ ചെയ്ത കഥാപാത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന വേഷങ്ങളാണ്.

അഗ്നിപത് എന്ന ശ്രദ്ധേയ ചിത്രം
അമിതാഭ് ബച്ചന്റെ കരിയറില്‍ പുറത്തിറങ്ങിയ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു 1990ല്‍ പുറത്തിറങ്ങിയ അഗ്നിപത് എന്ന ചിത്രം. മുകുള്‍ എസ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ചൗഹാന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു അമിതാഭ് ബച്ചന്‍ എത്തിയിരുന്നത്. മിഥുന്‍ ചക്രവര്‍ത്തിയും ചിത്രത്തില്‍ അമിതാഭിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മാധവിയായിരുന്നു ചിത്രത്തില്‍ അമിതാഭിന്റെ നായികയായി എത്തിയിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ പരാജയമായിരുന്നുവെങ്കിലും അമിതാഭിന്റെയും മിഥുന്‍ ചക്രവര്‍ത്തിയുടെയം പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് അമിതാഭ് ബച്ചന് ആദ്യമായി മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. കരണ്‍ ജോഹറിന്റ പിതാവായ യാഷ് ജോഹര്‍ നിര്‍മ്മിച്ച ഈ ചിത്രം 2012ല്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.ഹൃത്വിക്ക് റോഷനായിരുന്നു അഗ്നിപതിന്റെ പുതിയ പതിപ്പില്‍ നായകനായി എത്തിയിരുന്നത്.

ഷോലെ എന്ന ഇതിഹാസ ചിത്രം
അമിതാഭ് ബച്ചന്‍ ധര്‍മ്മേന്ദ്ര തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രമേഷ് സിപ്പി ഒരുക്കിയ ചിത്രമായിരുന്നു ഷോലെ. 1975ലായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. ബോളിവുഡിലെ ക്ലാസിക്ക് ചിത്രങ്ങളിലൊന്നായാണ് ഷോലെ അറിയപ്പെടുന്നത്. ആക്ഷന്‍ അഡ്വെഞ്ചര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം അന്ന് തിയ്യേറ്ററുകളിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ചിത്രത്തില്‍ ജയദേവ് എന്ന കഥാപാത്രമായിട്ടാണ് അമിതാഭ് ബച്ചന്‍ അഭിനിയിച്ചിരുന്നത്. ചലച്ചിത്ര പ്രേമികളെല്ലാം ഇപ്പോഴും ഇഷ്ടപ്പെടുന്ന ഷോലെ 2014ല്‍ ത്രീഡി ഫോര്‍മാറ്റില്‍ റി റീലിസ് ചെയ്തിരുന്നു. ആര്‍ഡി ബര്‍മ്മന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായി മാറിയിരുന്നു.ചിത്രത്തിലെ യേ ദോസ്തീ എന്ന പാട്ടാണ് സംഗീതാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി മാറിയിരുന്നത്.

മലയാളത്തിലും അഭിനയിച്ചു
അമിതാഭ് ബച്ചന് ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ എന്ന ചിത്രം. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി എത്തിയ ചിത്രത്തില്‍ ബച്ചന്‍ ലോക് നാഥ് ശര്‍മ്മ എന്ന കഥാപാത്രമായാണ് എത്തിയിരുന്നത്. കീര്‍ത്തി ചക്രയ്ക്കും കുരുക്ഷേത്രയ്ക്കു ശേഷം മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു കാണ്ഡഹാര്‍. ചിത്രത്തില്‍ വളരെ പ്രാധാന്യമുളെളാരു കഥാപാത്രമായിട്ടായിരുന്നു ബച്ചന്‍ എത്തിയിരുന്നത്. സൂര്യനാഥ വര്‍മ്മ എന്ന തന്റെ മകന്‍ ജീവിതത്തില്‍ നല്ല നിലയില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന പിതാവിന്റെ വേഷത്തിലായിരുന്നു ബച്ചന്‍ സിനിമയിലെത്തിയിരുന്നത്. ചിത്രത്തില്‍ മോഹന്‍ലാലുമായുളള അഭിനയ മൂഹുര്‍ത്തങ്ങളെപ്പറ്റി ബച്ചന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

ബ്ലാക്ക്, പാ,പിക്കു
2005ല്‍ ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത അമിതാഭ് ബച്ചന്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രമായിരുന്നു് ബ്ലാക്ക്. ചിത്രത്തില് ദേബ്രാജ് സഹായ് എന്നൊരു അധ്യാപകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചിരുന്നത്. റാണി മുഖര്‍ജിയും അമിതാഭിനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തില്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അഗ്നിപത് എന്ന ചിത്രത്തിനു ശേഷം അമിതാഭ് ബച്ചന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ബ്ലാക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ്. 2009ല്‍ പുറത്തിറങ്ങിയ പാ,2015ല്‍ പിക്കു തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനും അദ്ദേഹത്തെ തേടി ദേശീയ പുരസ്‌കാരം എത്തിയിരുന്നു. പാ എന്ന ചിത്രത്തിലെ ബച്ചന്റെ വ്യത്യസ്ഥ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമിതാഭിനൊപ്പം മകന്‍ അഭിഷേക് ബച്ചനായിരുന്നു പായില്‍ മുഖ്യ വേഷത്തില്‍ എത്തിയിരുന്നത്.
ചിരഞ്ജീവിക്കൊപ്പം തെലുങ്ക് ചിത്രത്തില്‍
അമിതാഭ് ബച്ചന്‍ ഏറെ നാളുകള്‍ക്ക് ശേഷം തെലുങ്കില്‍ അഭിനിയിക്കുന്ന ചിത്രമാണ് സെെരാ നരസിംഹ റെഡ്ഢി എന്ന ചിത്രം. ഇന്ത്യയിലെ ആദ്യ സമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനോടെ ഒരുക്കുന്ന ചിത്രത്തില്‍ തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് മുഖ്യ വേഷത്തിലെത്തുന്നത്. 150 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജയാണ്. ചിത്രത്തില്‍ ചിരഞ്ജീവിയെക്കൊപ്പം തുല്ല്യ പ്രധാനമുളള വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. ചിരഞ്ജീവി അവതരിപ്പിക്കുന്ന നരസിംഹ റെഡ്ഢി എന്ന കഥാപാത്രത്തിന്റെ ഗുരുവായാണ് അമിതാഭ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ അമിതാഭ് ബച്ചന്റെതായി പുറത്തിറങ്ങിയ കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്ററും ഷൂട്ടിംഗ് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications











