»   » മമ്മൂട്ടിയെയും കമലിനെയും പിന്നിലാക്കി ബിഗ്ബി; ഇനി ആ റെക്കോഡി ബച്ചന് മാത്രം സ്വന്തം

മമ്മൂട്ടിയെയും കമലിനെയും പിന്നിലാക്കി ബിഗ്ബി; ഇനി ആ റെക്കോഡി ബച്ചന് മാത്രം സ്വന്തം

Written By:
Subscribe to Filmibeat Malayalam

ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നടന്മാര്‍ എന്ന റെക്കോഡ് ഇന്നലെ വരെ മമ്മൂട്ടിയുടെയും കമല്‍ ഹസന്റെയും അമിതാഭ് ബച്ചന്റെയും പേരിലായിലായിരുന്നു. എന്നാല്‍ ഇന്ന് (മാര്‍ച്ച് 28) 63 ആമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചതോടെ ആ റെക്കോഡ് ബച്ചനില്‍ മാത്രമായി ഒതുങ്ങുന്നു.

ഏറെ കാലമായി ഇന്ത്യന്‍ സിനിമ നോക്കി കാണുന്ന മത്സരമായിരുന്നു അത്. മൂവര്‍ക്കും മൂന്ന് ദേശീയ പുരസ്‌കാരമാണ് ലഭിച്ചിരുന്നത്. സിനിമയില്‍ 50 വര്‍ഷം പിന്നിട്ട കമല്‍ ഹസനെ ആദരിയ്ക്കുന്ന ചടങ്ങില്‍ ഇക്കാര്യം മമ്മൂട്ടി പറയുകയും ചെയ്തിരുന്നു. ഒടുവില്‍ ആ മത്സരത്തിന് ലക്ഷ്യം കണ്ടു.

mammootty-kamal-bhachchan

പികുവിലൂടെ അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള തന്റെ നാലാമത്തെ ദേശീയ പുരസ്‌കാരവും നേടിയതോടെ ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരം നേടിയ നടന്‍ എന്ന ഘ്യാതി ബിഗ് ബിക്ക് വന്നു ചേര്‍ന്നു.

അഗ്നിപഥി (1990) എന്ന ചിത്രത്തിലൂടെയാണ് ബച്ചന് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 2005 ല്‍ ബ്ലാക്കിലൂടെയും 2009 ല്‍ പാ എന്ന ചിത്രത്തിലൂടെയും ദേശീയ പുരസ്‌കാരം നേടി.

മൂണ്ട്രാം പിറെ (1982), നായകന്‍ (1987), ഇന്ത്യന്‍ (1996) എന്നീ ചിത്രങ്ങളിലൂടെ കമലും ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ (1989), വിധേയന്‍ (1993), ഡോ. ബാബസാഹിബ് അംബേദ്കര്‍ (1998) എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയ്ക്കും മൂന്ന് തവണ ദേശീയ പുരസ്‌കാരം ലഭിച്ചു.

English summary
Amitabh Bachchan beats Kamal Hassan and Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam