»   » കാണ്ഡഹാറിന്റെ ഓര്‍മ്മയോ, ഒടിയനില്‍ നിന്ന് അമിതാഭ് ബച്ചന്‍ പിന്മാറി??? പകരം ബാഹുബലി താരം!!!

കാണ്ഡഹാറിന്റെ ഓര്‍മ്മയോ, ഒടിയനില്‍ നിന്ന് അമിതാഭ് ബച്ചന്‍ പിന്മാറി??? പകരം ബാഹുബലി താരം!!!

Posted By: Karthi
Subscribe to Filmibeat Malayalam

പുലിമുരുകന്‍ മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നടന്ന് കയറിയ സിനിമയായിരുന്നു. കലാപരമായി മാത്രമല്ല വാണിജ്യ പരമായും മറ്റ് ഇന്ത്യന്‍ ഭാഷ ചിത്രങ്ങളുമായി മത്സരിക്കാന്‍ മലയാള സിനിമയക്കാകും എന്ന് തെളിയിക്കുകയായിരുന്നു പുലിമുരുകന്‍. ഇതിന് ശേഷമിറങ്ങുന്ന ഒരോ മോഹന്‍ലാല്‍ ചിത്രവും പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നവയാണ്. 

ഡേറ്റ് കൊടുക്കാന്‍ സൂപ്പര്‍ താരങ്ങളുടെ മത്സരം!!! ശല്യം കാരണം ഫോണ്‍ ഓഫ് ചെയ്ത സംവിധായകന്‍???

പരസ്യചിത്ര സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. രണ്ടാമൂഴം എന്ന ബൃഹത് സംരംഭത്തിന് മുന്നോടിയായി ചെയ്യുന്ന ചിത്രമെന്ന നിലയിലും ഒടിയന്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ സാന്നിദ്ധ്യം ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്മാറിയതായാണ് പുതിയ വിവരം.

അമിതാഭ് ബച്ചന്‍ പിന്മാറി

മോഹന്‍ലാലിനൊപ്പം കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിലേക്ക് എത്തിയ അമിതാഭ് ബച്ചന്‍ ഒടിയനിലെ ശ്രദ്ധേയ കഥാപാത്രത്തില്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. ആദ്യമായി അദ്ദേഹം മലയാളത്തിലെത്തിയ കാണ്ഡഹാര്‍ വന്‍ പരാജയമായിരുന്നു.

പകരക്കാരനായി തെന്നിന്ത്യന്‍ താരം

തമിഴ് താരം സത്യരാജാണ് അമിതാഭ് ബച്ചന് പകരക്കാരനായി ഒടിയനില്‍ എത്തുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ ലൈല ഒ ലൈലയായിരുന്നു സത്യരാജ് ഒടുവില്‍ വേഷമിട്ട മലയാള ചിത്രം. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

ജനപ്രിയനാക്കിയ കട്ടപ്പ

തമിഴില്‍ നായകനായി തിളങ്ങുകയും തെലുങ്കിലുള്‍പ്പെടെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സത്യരാജിനെ ജനപ്രിയനാക്കിയ ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രമാണ്. കട്ടപ്പയ്ക്ക് ശേഷം സത്യരാജിന് ലഭിക്കുന്ന ശക്തമായ കഥാപാത്രമായിരിക്കും ഒടിയനിലേത്.

അമിതാഭ് ബച്ചനും ശ്രീകുമാറും

സിനിമ ആദ്യമാണെങ്കിലും ഇന്ത്യയിലെ അറിയുപ്പെടുന്ന പരസ്യ ചിത്ര സംവിധായകനാണ് വിഎ ശ്രീകുമാര്‍ മേനോന്‍. കല്യാണ്‍ ജുവല്ലേഴ്‌സിന്റെ പരസ്യങ്ങള്‍ ശ്രീകുമാറിന്റേതാണ്. വര്‍ഷങ്ങളായി കല്യാണിന്റെ പരസ്യത്തിലെ സാന്നിദ്ധ്യമാണ് അമിതാഭ് ബച്ചന്‍. എന്നാല്‍ ശ്രീകുമാറിന്റെ ആദ്യ സിനിമയില്‍ നിന്നും അമിതാഭ് ബച്ചന്‍ പിന്മാറുകയായിരുന്നു.

ഒടിയന്‍ എന്ന മിത്ത്

ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന് വിശ്വസിക്കുന്ന പ്രധാന മിത്തുകളിലൊന്നാണ് ഒടിവിദ്യ. ഒടിവിദ്യയും അത് പ്രയോഗിക്കുന്ന ഓടിയന്റെ ജീവിതവുമാണ് ഒടിയന്‍ എന്ന സിനിമയുടെ പ്രത്യേകത. ഒടിവിദ്യക്കാരനായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ചിത്രീകരണം ഉടന്‍

ബനാറസ്, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ദേശീയ പുരസ്‌കാര ജേതാവും മാധ്യമ പ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം 27ന് ആരംഭിക്കും.

പ്രകാശ് രാജ് വീണ്ടും മോഹന്‍ലാലിനൊപ്പം

ഇരുവര്‍ എന്ന മണിരത്നം ചിത്രത്തിന് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലിന്റെ വില്ലനായിട്ടാണ് പ്രകാശ് രാജ് ചിത്രത്തിലെത്തുന്നത്. മഞ്ജുവാര്യരാണ് നായികയായി എത്തുന്നത്. വില്ലന് ശേഷം മഞ്ജു വീണ്ടും മോഹന്‍ലാലിന്റെ നായികയാകുകയാണ്.

അണിയറയില്‍

സംഘട്ടന സംവിധാനത്തിനുള്ള പ്രഥമ ദേശീയ പുരസ്‌കാരം നേടിയ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടനമൊരുക്കുന്നത്. പുലിമുരുകന്റെ ക്യാമറാമാനായ ഷാജികുമാറാണ് ഒടിയനും ക്യാമറ കൈകാര്യം ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

English summary
Amitabh Bachchan won't be the part of Odiyan. Bahubali actor Sathyaraj will replace Amitabh Bachchan. The movie will start rolling from August 27.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam