»   » മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യനൊപ്പം അമിതാഭ് ബച്ചനുമുണ്ടോ? ഒളിപ്പിച്ച് വെച്ച രഹസ്യം പരസ്യമായി..

മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യനൊപ്പം അമിതാഭ് ബച്ചനുമുണ്ടോ? ഒളിപ്പിച്ച് വെച്ച രഹസ്യം പരസ്യമായി..

Posted By:
Subscribe to Filmibeat Malayalam
ഒടിയനിൽ ലാലേട്ടനൊപ്പം ബച്ചനും?? | filmibeat Malayalam

കെട്ടുകഥകളായും ഐതിഹ്യങ്ങളും കോര്‍ത്തിണക്കി മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റിലെത്തുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത ആദ്യം മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊരു കഴമ്പുമില്ലെന്ന് വരികയായിരുന്നു.

തുടക്കം മമ്മൂക്കയുടെതാണ്, പുതുവര്‍ഷത്തില്‍ താരരാജാവിന്റെ 8 വമ്പന്‍ സിനിമകളുണ്ട്! ആര് ജയിക്കും?

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയില്‍ അമിതാഭ് ബച്ചനുമുണ്ടെന്നാണ് പറയുന്നത്. സിനിമയുടെ പശ്ചാതല സംഗീതം ഒരുക്കുന്ന സാം സി എസ് പുറത്ത് വിട്ട ഒരു ട്വീറ്റില്‍ നിന്നാണ് എല്ലാവരും ഇത്തരമൊരു നിഗമനത്തിലെത്തിയത്. ട്വീറ്റില്‍ മോഹന്‍ലാല്‍, വിഎ ശ്രീകുമാര്‍ മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം ബച്ചന്റെ പേരും ടാഗ് ചെയ്തതോടെ ബിഗ് ബി സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒടിയനില്‍ ബച്ചനും

മോഹന്‍ലാലിന്റെ അടുത്ത് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് തെറ്റാണെന്നുള്ള തരത്തില്‍ വിശദീകരണം വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ബച്ചനും ഒടിയനില്‍ ഉണ്ടാവുമെന്ന വാര്‍ത്ത ശക്തമായി പ്രചരിക്കുകയാണ്.

ട്വീറ്റിലുള്ള സത്യമെന്ത്?

സിനിമയ്ക്ക് പശ്ചാതല സംഗീതം ഒരുക്കുന്ന സാം സിഎസ് പുറത്ത് വിട്ട ട്വീറ്റിലാണ് മോഹന്‍ലാല്‍, വിഎ ശ്രീകുമാര്‍ മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം ബച്ചന്റെ പേരും ടാഗ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ടവരുടെ പേരിനൊപ്പം ബച്ചന്റെ പേര് വന്നതാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചത്. ഇനി ഔഗ്യോഗികമായ ഒരു അറിയിപ്പിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

കേന്ദ്ര കഥപാത്രങ്ങള്‍

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒപ്പം മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍, ഇന്നസെന്റ്, കൈലാഷ്, സന അല്‍താഫ്, തുടങ്ങി നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ആദ്യം മുതലേ കേട്ടിരുന്നതാണ് അമിതാഭ് ബച്ചന്റെ പേരും.

മോഹന്‍ലാലിനൊപ്പം മുമ്പും...

മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചന്‍ മലയാളത്തില്‍ മുമ്പും അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ റിലീസ് ചെയ്ത മേജര്‍ രവി ചിത്രം കാണ്ഡാഹറിലൂടെയായിരുന്നു മോഹന്‍ലാലിനൊപ്പം ബിഗ് അഭിനയിച്ചിരുന്നത്.

പ്രകാശ് രാജും മോഹന്‍ലാലും

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രകാശ് രാജിനെ കുറിച്ച് സംവിധായകൻ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഒടിയന്‍. പ്രിന്‍സ് ആന്‍ഡ് ഒരു യാത്രമൊഴി എന്ന ചിത്രത്തിലായിരുന്നു ആദ്യം ഇരുവരും ഒന്നിച്ചത്.

മൂന്ന് ഗെറ്റപ്പുകള്‍

ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഒടിയന്‍ മാണിക്യന്റെ പ്രായം കുറവുള്ള കഥാപാത്രത്തിന് വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരമായിരുന്നു കുറച്ചത്. ഇനി ചിത്രീകരിക്കാനുള്ളതും ഈ ഗെറ്റപ്പിലുള്ള രംഗങ്ങളാണ്.

ആക്ഷനുമായി പീറ്റര്‍ ഹെയിന്‍


ഫാന്റസി സിനിമയായി നിര്‍മ്മിക്കുന്ന ഒടിയനില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രധാന്യമാണുള്ളത്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിന്‍ മോഹന്‍ലാലിനൊപ്പം ആക്ഷനൊരുക്കുന്ന സിനിമ കൂടിയാണ് ഒടിയന്‍. സിനിമയുടെ ക്ലൈമാക്‌സിലും പീറ്റര്‍ ഹെയിന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങളുണ്ട്.

English summary
Amitabh Bachchan is a part of Mohanlal's Odiyan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X