»   » മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു! ആര് ജയിക്കും?

മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു! ആര് ജയിക്കും?

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമ തന്നെ പല ഭാഷകളില്‍ നിര്‍മ്മിക്കാറുണ്ട്. വിവിധ ഭാഷകളിലേക്ക് സിനിമ എത്തുമ്പോള്‍ അവിടുത്തെ താരങ്ങളായിരിക്കും നായകന്മാരാവുന്നത്. മുമ്പ് മണി രത്‌നം സംവിധാനം ചെയ്ത രാവണ്‍ എന്ന സിനിമ അതിനൊരു ഉദാഹരണമായിരുന്നു. തമിഴില്‍ വിക്രം അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡില്‍ അഭിഷേക് ബച്ചനായിരുന്നു അവതരിപ്പിച്ചിരുന്നത്.

ആസിഫ് അലി സഹോദരനാണെന്ന് അപര്‍ണ ബാലമുരളി! മഹേഷിന്റെ ജിംസി ആസിഫ് അലിയുടെ ഭാഗ്യമാണ്!!

ഇപ്പോള്‍ അതുപോലൊരു സിനിമ വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുംനാം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലും അമിതാഭ് ബച്ചനും അഭിനയിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തെന്നിന്ത്യയില്‍ മോഹന്‍ലാല്‍ ആയിരിക്കും അവതരിപ്പിക്കാന്‍ പോവുന്നതെന്നാണ് വിവരങ്ങള്‍.

ഗുംനാം

രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി നിര്‍മ്മിക്കാന്‍ പോവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയാണ് ഗുംനാം. ചിത്രത്തില്‍ മോഹന്‍ലാലും അമിതാഭ് ബച്ചനും നായകന്മാരായി അഭിനയിക്കാന്‍ പോവുകയാണെന്നാണ് പുതിയ വിവരങ്ങള്‍.

നിര്‍മാതാവ് പറയുന്നതിങ്ങനെ


സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ നിര്‍മാതാവ് ജയന്ത്‌ലാല്‍ ഗഡെയാണ് പുറത്തറിയിച്ചത്. അമിതാഭ് ബച്ചന്‍ ഹിന്ദിയിലും മോഹന്‍ലാല്‍ തെന്നിന്ത്യയിലുമായി സിനിമയില്‍ അഭിനയിക്കുന്നതെന്നുമാണ് നിര്‍മാതാവ് പറയുന്നത്.

താരങ്ങള്‍ സമ്മതിച്ചോ?

സിനിമയുടെ കാര്യങ്ങള്‍ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ താരങ്ങളെ സമീപിച്ചിരിക്കുകയാണെന്നും അവര്‍ പോസ്റ്റീവ് മറുപടിയാണ് നല്‍കിയിരിക്കുന്നതെന്നും ജയന്ത്‌ലാല്‍ പറയുന്നു.

റീമേക്ക് അല്ല


1965 ല്‍ നിര്‍മ്മിച്ച ഗുനാം എന്ന സിനിമയുടെ റീമേക്ക് ആയിരിക്കില്ല പുതിയ സിനിമയെന്നും നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്. ആദ്യം പുറത്തിറക്കിയ ഗുനാം എന്ന സിനിമയില്‍ മനോജ് കുമാറും നന്ദയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

English summary
Megastar Amitabh Bachchan and southern superstar Mohanlal have been approached to feature in two different versions of suspense thriller film, 'Gumnaam'. Producer Jayantilal Gada confirmed, while Bachchan is being sought to star in the Hindi part, Mohanlal is in talks to feature in the south version.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam