»   » മോഹന്‍ലാലിന്റെ ബ്രഹമാണ്ഡ ചിത്രം രണ്ടാമൂഴത്തില്‍ നിന്നും ബിഗ് ബി ഔട്ട്, കാരണം??

മോഹന്‍ലാലിന്റെ ബ്രഹമാണ്ഡ ചിത്രം രണ്ടാമൂഴത്തില്‍ നിന്നും ബിഗ് ബി ഔട്ട്, കാരണം??

By: Nihara
Subscribe to Filmibeat Malayalam

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ രണ്ടാമൂഴത്തില്‍ ഭീഷ്മരായി ബോളിവുഡിന്റെ സ്വന്തം ബിഗ്ബി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഇല്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ബച്ചന്റെ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ലാല്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എംടി വാസുദേവന്‍ നായരുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി ബിഗ് ബി എത്തുമെന്ന് ചിത്രത്തിന്റെ സംവിധായകനായ വിഎ ശ്രീകുമാര്‍ മുന്‍പ് അറിയിച്ചിരുന്നു. ഭീഷ്മരുടെ വേഷമായിരുന്നു ബിഗ്ബിക്ക് വേണ്ടി മാറ്റി വെച്ചിരുന്നത്.

മോഹന്‍ലാലിനോടൊപ്പം മൂന്നാമത്

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ആഗിലൂടെയാണ് ബിഗ്ബിയും സൂപ്പര്‍ സ്റ്റാറും ആദ്യമായി ഒരുമിച്ചെത്തിയത്. പിന്നീട് മേജര്‍ രവിയുടെ കാണ്ഡഹാറിലെ ശ്കതമായ കഥാപാത്രമായി അമിതാഭ് ബച്ചന്‍ എത്തി. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച പ്രതിഭകള്‍ ഒരുമിക്കുന്ന മുന്നാമത്തെ ചിത്രമായി ഇത് മാറിയേനെ.

ഭീമനായി വേഷമിടുന്ന സൂപ്പര്‍താരം

മഹാഭാരത കഥയെ അടിസ്ഥാനമാക്കി രചിച്ച നോവലിലെ കേന്ദ്ര കഥാപാത്രം ഭീമനാണ്. പഞ്ചപാണ്ഡവരില്‍ രണ്ടാമനായ ഭീമന് ഒരിക്കലും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിരുന്നില്ല. യുധിഷ്ഠിരനോ അര്‍ജ്ജുനനോ കഴിഞ്ഞ് രണ്ടാമൂഴമേ എല്ലായ്‌പ്പോഴും ഭീമന് ലഭിച്ചിരുന്നുള്ളൂ.

600 കോടി മുതല്‍മുടക്ക്

600 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായാണ് എത്തുന്നത്. സിനിമയുടെ ചരിത്രം തന്നെ ഈ ചിത്രത്തിലൂടെ മാറ്റി കുറിക്കപ്പെടും.

താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു

മോഹന്‍ലാലിന് പുറമേ ചിത്രത്തില്‍ വന്‍താരനിര അണിനിരക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളെയാണ് അണിയറപ്രവര്‍ത്തകര്‍ തേടുന്നത് താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നതേയുള്ളൂവെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

English summary
Amitabh bachan is not a part of Randamoozham. why??, here is the reason.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam