»   » അമിതാഭ് ബച്ചനോ മമ്മൂട്ടിയോ?? ഹുമ ഖുറേഷി മമ്മൂട്ടിയെ തിരഞ്ഞെടുത്തു!!

അമിതാഭ് ബച്ചനോ മമ്മൂട്ടിയോ?? ഹുമ ഖുറേഷി മമ്മൂട്ടിയെ തിരഞ്ഞെടുത്തു!!

Written By:
Subscribe to Filmibeat Malayalam

ഇന്ത്യയിലെ രണ്ട് പ്രഗത്ഭരായ അഭിനേതാക്കളാണ് അമിതാഭ് ബച്ചനും മമ്മൂട്ടിയും. ഇവരിലാര്‍ക്കൊപ്പം അഭിനയിക്കണം എന്ന് ചോദിയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു കണ്‍ഫ്യൂഷനുണ്ടാവും. ചോദ്യം ബോളിവുഡിലെ ഒരു അഭിനേത്രിയോടാണെങ്കില്‍ സാധ്യത കൂടുതലും അമിതാഭ് ബച്ചനാവും. എന്നാല്‍ ഹുമ ഖുറേഷി തിരഞ്ഞെടുത്തത് മമ്മൂട്ടിയെയാണ്.

ഉദയ് ആനന്ദ് സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത് 2015 ഏപ്രിലിലായിരുന്നു. മമ്മൂട്ടിയ്ക്ക് കമ്മിറ്റ് ചെയ്ത മറ്റ് പല ചിത്രങ്ങളും തീര്‍ക്കാനുള്ളതുകാരണം സിനിമ വൈകിപ്പോയി. ആ സമയത്ത് ഹുമയ്ക്ക് ബോളിവുഡില്‍ നിന്നും ഒരു അവസരം വന്നു. സാക്ഷാല്‍ അമിതാഭ് ബച്ചനൊപ്പം. നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്.


 mammootty-huma-qureshi-big-b

ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് ഇതിഹാസങ്ങളുടെ സിനിമ ഒരേ സമയത്ത് വന്ന് വാതില്‍ മുട്ടുന്നു. ഹുമ ആകെ ആശയക്കുഴപ്പത്തിലായി. ആലോചിച്ച് ഹുമ ഒരു തീരുമാനമെടുത്തു, അതെ മമ്മൂട്ടി ചിത്രം വൈറ്റ് ചെയ്യുക എന്നത് തന്നെ. അങ്ങനെ ബോളിവുഡിലെ സുന്ദരി തന്റെ ആദ്യത്തെ മലയാള സിനിമ ചെയ്യാന്‍ എത്തി.


മറ്റ് പലരെയും പരിഗണിച്ച ശേഷമാണ് വൈറ്റില്‍ ഹുമ എത്തിയത് എന്ന് കേട്ടിരുന്നു. നേരത്തെ തെന്നിന്ത്യന്‍ താരം തൃഷയെ ആയിരുന്നുവത്രെ നായികയായി പരിഗണിച്ചത്. പിന്നെ കേട്ടു വിദ്യാ ബാലനാണെന്ന്. എന്നാല്‍ പിന്നീട് മമ്മൂട്ടി ഹുമ ഖുറേഷിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്തായാലും ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. വിഷുവിന് ചിത്രം തിയേറ്ററിലെത്തും

English summary
Amitabh Bachchan or Mammootty; Huma Qureshi chosen Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam