»   » അമിതാഭ് ബച്ചനും രേഖയും ഒന്നിച്ചൊരു വിമാനയാത്ര?

അമിതാഭ് ബച്ചനും രേഖയും ഒന്നിച്ചൊരു വിമാനയാത്ര?

Posted By:
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ ബോളിവുഡ് ഗോസിപ്പുകളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍, അമിതാഭ് ബച്ചനും രേഖയും ഒരുമിച്ച് ഒരു വിമാനയാത്ര?. പത്തിലേറെ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച രേഖയും ബച്ചനും തമ്മില്‍ പ്രണയത്തിലായത് ബോളിവുഡ് ലോകത്തെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ബച്ചന്‍ രേഖയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകളും ബോളിവുഡില്‍ ഒരുകാലത്ത് സജീവമായി. പിന്നീട് ബച്ചന്റെ വിവാഹത്തോടെ വേര്‍പിരിഞ്ഞ താരങ്ങള്‍ പതിറ്റാണ്ടുകളായി നല്ലബന്ധത്തിലല്ല.

ദോ അഞ്ചാന എന്ന സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്ന് ബോളിവുഡിലെ ഗോസിപ്പ് വീരന്മാര്‍ ഓര്‍ക്കുന്നു. ജയാ ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഒരുമിച്ചൊരു വേദിയില്‍ പോലും പങ്കെടുക്കാതെ ഇരുവരും മാറി നിന്നതോടെ ആ പ്രണയകഥയ്ക്ക് ബലം കൂടുകയായിരുന്നു.

വിമാനയാത്രയ്ക്കിടെ പയലറ്റും അമിതാബ് ഭച്ചനും ചേര്‍ന്നെടുത്ത ഫോട്ടോയാണ് വീണ്ടും ഈ പ്രണയ കഥ ചര്‍ച്ചചെയ്യാന്‍ വേദിയൊരുക്കിയത്. ബച്ചനും പയലെറ്റും ചേര്‍ന്ന് നിന്നെടുത്ത ഫോട്ടോയ്ക്ക് പിന്നില്‍ മുഖം തിരിഞ്ഞിരിക്കുന്ന രേഖയെയും കാണാം.

അമിതാഭ് ബച്ചന്‍- രേഖ പ്രണയ ഗോസിപ്പിലെ വാസ്തവം അന്വേഷിച്ച് ചിത്രങ്ങളിലൂടെ ഒരു യാത്ര

ബച്ചന്‍ പഴയ കാമുകിക്കൊപ്പം വീണ്ടും?

പതിറ്റാണ്ടുകള്‍ക്ക് ശേഷം ബച്ചന്‍ രേഖ പ്രണയം വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങിയ ഫോട്ടോ. ചിത്രത്തില്‍ തലതിരിച്ചുവച്ചിരിക്കുന്ന രേഖ

ബച്ചന്‍ പഴയ കാമുകിക്കൊപ്പം വീണ്ടും?

എണ്‍പതുകളില്‍ പത്തോളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ബച്ചനും രേഖയും തമ്മിലുള്ള പ്രണയത്തില്‍ അന്നും ഒരു നിഗൂഢത ഒളിഞ്ഞിരിക്കുന്നു.

ബച്ചന്‍ പഴയ കാമുകിക്കൊപ്പം വീണ്ടും?

ദൊ അഞ്ചാനെ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലായതെന്ന് ബിടൗണിലെ ശ്രുതി.

ബച്ചന്‍ പഴയ കാമുകിക്കൊപ്പം വീണ്ടും?

ബച്ചന്‍ രേഖ പ്രണയം മൊട്ടിട്ട ഈ ചിത്രത്തിന് ശേഷമാണ് രേഖയ്ക്ക് ബോളിവുഡ് സുന്ദരി എന്ന പട്ടം കിട്ടിയത്.

ബച്ചന്‍ പഴയ കാമുകിക്കൊപ്പം വീണ്ടും?

ദൊ അഞ്ചാന ചിത്രത്തിന് ശേഷം ഖൂര്‍ പാസിന, ഗംഗ കി സുഗന്ധ്, സുഹാഗ്, മുക്കന്ദര്‍ ക സിക്കന്ദ്, റാം ബല്‍റാം, മിസ്റ്റര്‍ നട്വര്‍ലാല്‍, സില്‍സില തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ ഇരുവരും പ്രണയിച്ചു നടന്നു.

ബച്ചന്‍ പഴയ കാമുകിക്കൊപ്പം വീണ്ടും?

രേഖയുടെ സുഹൃത്തിന്റെ ബംഗ്ലൂരുവുലെ വീട്ടില്‍ വച്ചായിരുന്നുവത്രെ പ്രണയബന്ധത്തിന്റെ തുടക്കത്തില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ബിടൗണിലെ പാപ്പരസികളുടെ ഡയറിക്കുറിപ്പുകള്‍ പറയുന്നു.

ബച്ചന്‍ പഴയ കാമുകിക്കൊപ്പം വീണ്ടും?

ഗംഗ കി സുകന്ധ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രേഖയെ ശല്യം ചെയ്ത സഹനടനോട് ബച്ചന്‍ രോഷം പ്രകടിപ്പിച്ചതോടെ പ്രണയം പരസ്യമായി. പിന്നെ പൊടിപ്പും തൊങ്ങലും വച്ച് ആ പ്രണയകഥ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നു.

ബച്ചന്‍ പഴയ കാമുകിക്കൊപ്പം വീണ്ടും?

സില്‍സില എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് ഇരുവരും പിരിഞ്ഞു. ചിത്രത്തിലെ കഥയ്ക്ക് ഇരുവരുടെയും പ്രണയവുമായി നല്ലബന്ധമുണ്ടെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍

ബച്ചന്‍ പഴയ കാമുകിക്കൊപ്പം വീണ്ടും?

സില്‍സില എന്ന ചിത്രത്തിന് ശേഷം ബച്ചന്‍-രേഖ പ്രണയത്തിന് തിരയിലും ജീവിതത്തിലും ഒരുപോലെ തിരശ്ശീല വീണു. പിന്നീട്, ബച്ചന്റെ ജീവിതത്തിലെ രണ്ടാം തരക്കാരിയെന്ന് അറിയപ്പെടാന്‍ താത്പര്യമില്ലാത്ത രേഖ അദ്ദേഹം പങ്കെടുക്കുന്ന വേദികളില്‍ നിന്നും വിട്ടു നിന്നു. അതുപോലെ ബച്ചനും. അത് ആ മൗനപ്രണയത്തിന് ഏറെ ബലം പകരുന്നു.

English summary
Bollywood actors Amitabh Bachchan and Rekha were spotted on the same flight recently. The 'Silsila' couple has been one of the most controversial topics in Bollywood as once there were rumours about Amitabh and Rekha's sizzling chemistry off screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam