സൗത്തിന്ത്യയിലെ പ്രമുഖര്‍ക്കൊപ്പം ബിഗ് ബി; അതില്‍ മഞ്ജുവും
ഇന്ന് (12-03-2015) രാവിലെ ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും രണ്ട് ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടു. സൗത്ത് ഇന്ത്യയിലെ പ്രമുഖര്‍ക്കൊപ്പമുള്ള ഫോട്ടായാണ്. അതില്‍ മലയാളത്തെ പ്രതിനിധീകരിച്ചത് സൂപ്പര്‍ നായിക മഞ്ജു വാര്യരും.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കിടെ എടുത്ത ഫോട്ടോ ആകാനാണ് സാധ്യത. ബച്ചന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ മഞ്ജു ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത്തരം ഒരവസരം ഒരുക്കി തന്നതിന് കല്യാണ്‍ കുടുംബത്തോട് നന്ദി പറയാനും മഞ്ജു മറന്നില്ല.

തമിഴിലെ പ്രമുഖ നടന്‍ പ്രഭു, പ്രഭുവിന്റെ മകന്‍ വിക്രം പ്രഭു, കന്നടയിലെ സൂപ്പര്‍ സ്റ്റാന്‍ ശിവരാജ് കുമാര്‍, തെലുങ്ക് സൂപ്പര്‍ സ്റ്റാന്‍ നാഗുര്‍ജിന്റെ മകന്‍ അക്കിനേനി നാഗാര്‍ജ്ജുന്‍ തുടങ്ങിയ സൗത്ത് ഇന്ത്യന്‍ പ്രമുഖരില്‍ മലയാളത്തെ പ്രതിനിധീകരിച്ചിരിയ്ക്കുന്നത് മഞ്ജുവാണ്.

സൗത്ത് ഇന്ത്യയിലെ പ്രമുഖര്‍ക്കൊപ്പം മനോഹരമായ ഒരു സുപ്രഭാതം എന്ന് പറഞ്ഞുകൊണ്ടാണ് ബച്ചന്റെ പോസ്റ്റ്. മലയാള സിനിമയുടെ ഡാര്‍ലിങ് എന്നാണ് മഞ്ജുവിനെ ബച്ചന്‍ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications











