അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു, രോഗശാന്തി നേർന്ന് ഇന്ത്യൻ സിനിമ ലോകം
ബോളിവുഡ‍് താരം അമിതാഭ് ബച്ചന് കൊവിഡ് 19 സ്ഥിരികരിച്ചു. തുടർന്ന് താരത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ബച്ചൻ തന്നെയാണ് തനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവെച്ചത്. ബച്ചനെ ആശുപത്രിൽ പ്രവേശിപ്പിച്ച വിവരം ആശുപത്രി അധികൃതരും സ്ഥിരികരിച്ചിട്ടുണ്ട്.

താരത്തിന്റെ ട്വീറ്റ് ഇങ്ങനെ..
"ഞാൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ആശുപത്രിയിലേക്ക് മാറി. ആശുപത്രിക്കാർ അധികാരികളെ വിവരമറിയിക്കുന്നുണ്ട്. കുടുംബാംഗങ്ങളും സ്റ്റാഫും ടെസ്റ്റിന് വിധേയരായി. റിസൾട്ട് കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി എന്നോടടുത്തിടപഴകിയവർ എല്ലാം ടെസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.," ബച്ചൻ ട്വീറ്റ് ചെയ്തു. അതേസമയം ബച്ചന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ നാനാവതി ആശുപത്രിയിലെ റെസ്പിറേറ്ററി ഐസൊലേഷന്‍ യൂണിറ്റിലാണ് താരം ഇപ്പോഴുള്ളത്.
മമ്മൂട്ടി, ദുൽഖർ സൽമാൻ, സോനം കപൂർ , മോഹൻലാൽ,, ധനുഷ്, റാണ ദഗ്ഗുബാട്ടി, മഹേഷ് ബാബു, ശരത് കുമാർ, റാഷി ഖന്ന, നേഹ ധൂപിയ, ബിപാഷ ബസു, രവി തേജ, ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താൻ,സുരേഷ് റയ്ന, ശോയ്ബ് അഖ്തർ, ആകാശ് ചോപ്ര തുടങ്ങിയ താരങ്ങൾ ബച്ചന് അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് എത്തിയിട്ടുണ്ട്. ബച്ചന്റെ ട്വീറ്റിന് താഴെയാണ് താരങ്ങൾ കമന്റ് ചെയ്തത്. ആരാധകരും രാഷ്ട്രീയ നേതാക്കന്മാരും ബച്ചന് വേണ്ടി പ്രാർഥനയുമായി രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ തന്നെ ബച്ചനും കുടുംബവും ഉണ്ടായിരുന്നു. വലിയൊരു തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി വലിയൊരു തുക കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു. കൂടാതെ ഇന്ത്യയിലെ സിനിമ താരങ്ങൾ അണിനിരന്ന കൊവിഡ് ജാഗ്രത മുന്നറിയിപ്പുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രത്തിലും ബച്ചൻ സജീവ സാന്നിധ്യമായിരുന്നു. താരത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോയത്.


Click it and Unblock the Notifications











