മോഹന്‍ലാലിനോടുളള ആരാധന വര്‍ധിക്കുന്നു! മരക്കാര്‍ ട്രെയിലര്‍ കണ്ട ശേഷം അമിതാഭ് ബച്ചന്‍
മോഹന്‍ലാലിന്റെ മരക്കാര്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൂപ്പര്‍താരങ്ങള്‍ എല്ലാം ചേര്‍ന്നാണ് പുറത്തിറങ്ങിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ 100 കോടി ബഡ്ജറ്റിലാണ് എടുത്തിരിക്കുന്നത്. അക്ഷയ് കുമാര്‍, സൂര്യ, ചിരഞ്ജീവി, രാംചരണ്‍, യഷ്, രക്ഷിത് ഷെട്ടി, മഹേഷ് ബാബു, നാഗാര്‍ജുന, ചിരഞ്ജീവി, ശില്‍പ്പ ഷെട്ടി തുടങ്ങിയവരെല്ലാം മരക്കാര്‍ ട്രെയിലര്‍ പങ്കുവെച്ചിരുന്നു.

ഇതില്‍ എറ്റവുമൊടുവിലായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്രെയിലര്‍ കണ്ടതിന് പിന്നാലെ മോഹന്‍ലാലിനോടുളള ആരാധന വര്‍ധിക്കുന്നു എന്ന് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു. മരക്കാര്‍ ട്രെയിലര്‍ ഒന്നു കാണുമോ എന്ന് തന്റെ പ്രിയ സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ ചോദിച്ചു,
താന്‍ എന്നും ആരാധിക്കുന്ന നടനാണ് മോഹന്‍ലാലെന്നും മരക്കാര്‍ ട്രെയിലര്‍ കണ്ടതോട് കൂടി അദ്ദേഹത്തോടുളള തന്റെ ആരാധന വര്‍ധിച്ചുവെന്നും അമിതാഭ് ബച്ചന്‍ കുറിച്ചു. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ട്രെയിലര്‍ 24 മണിക്കൂര്‍ കൊണ്ട് 70 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇത് മലയാള സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡാണ്. മാര്‍ച്ച് 26നാണ് ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ മലയാളത്തിലെ എറ്റവും ചെലവേറിയ സിനിമ കൂടിയാണ്. മരക്കാര്‍ തമാശ സിനിമയല്ലെന്നും ഇമോഷണല്‍ സിനിമയാണെന്നും മുന്‍പ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാറെന്നും ഒരുപാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണിതെന്നും നടന്‍ പറഞ്ഞു.


Click it and Unblock the Notifications