ബച്ചന്റെ 'ഷമിതാഭ്' ലുക്ക്
ബാല്‍കി എന്നറിയപ്പെടുന്ന സംവിധായകന്‍ ആര്‍ ബാലകൃഷ്ണന്‍ ഒരുക്കിയ ചീനി കം, പാ എന്നീ ചിത്രങ്ങള്‍ പ്രമേയം കൊണ്ടും പ്രധാനകഥാപാത്രത്തിന്റെ ലുക്കുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. അമിതാഭ് ബച്ചന്‍ പ്രധാന വേഷങ്ങള്‍ ചെയ്ത് രണ്ട് ചിത്രവും ഏറെ പ്രശംസകള്‍ നേടിയിരുന്നു. ഇക്കൂട്ടത്തില്‍ പാ വലിയതോതില്‍ പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയ ചിത്രമാണ്. അതിശയിപ്പിക്കുന്ന രൂപമാറ്റമായിരുന്നു പാ എന്ന ചിത്രത്തിന് വേണ്ടി ബച്ചന്‍ നടത്തിയത്.
ഇപ്പോള്‍ ബാല്‍കി വീണ്ടും ബച്ചന്‍ ചിത്രവുമായി എത്തുകയാണ്. ഷമിതാഭ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് താരം ധനുഷും പ്രധാന വേഷം ചെയ്യുന്നുണ്ട്. രണ്ടുപേരും ഒന്നിയ്ക്കുന്ന ആദ്യ ചിത്രമെന്ന നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ട ഷമിതാഭ് വീണ്ടും ബച്ചന്റെ വ്യത്യസ്ത ലുക്കുമായി വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. താടിയും മുടിയും നീട്ടിവളര്‍ത്തി അയഞ്ഞ വസ്ത്രങ്ങളുമിട്ടാണ് ബച്ചന്‍ ഈ ചിത്രത്തിലെത്തുന്നത്. ബച്ചന്റെ ഷമിതാഭ് ലുക്ക് ഇതിനകം തന്നെ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

ധനുഷിന്റെ കഥാപാത്രത്തിന് സിനിമയില്‍ ശബ്ദം നല്‍കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് ബച്ചന്റേത്. ഉലകനായകന്‍ കമല്‍ ഹസ്സന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രംകൂടിയാണ് ഷമിതാഭ്. ഇളയരാജയാണ് ബാല്‍കിയുടെ ഈ ചിത്രത്തിനും സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
മുംബൈയിലെ ലോഖന്ദ്വാല ഗാര്‍ഡന്‍സില്‍ മെയ് 31 നടന്ന ചിത്രീകരണത്തിന് പിന്നാലെയാണ് ബച്ചന്റെ ഷമിതാഭ് ലുക്ക ്പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പകുതിയോളം കഴിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications











