ബച്ചനില്ല, വന്ദേമാതരത്തിന്റെ ഷൂട്ടിംഗ്‌ വൈകുന്നു
മമ്മൂട്ടി-അര്ജ്ജുന് കൂട്ടുകെട്ടിലൊരുങ്ങുന്ന ദ്വിഭാഷ ചിത്രം വന്ദേമാതരം (തമിഴില് അറുവടൈ)ത്തിന്റെ ഷൂട്ടിംഗ് വൈകുന്നു. ബോളിവുഡ് സൂപ്പര് താരം അമിതാഭ് ബച്ചന്റെ ഡേറ്റ് ലഭിയ്ക്കാത്തതാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്ത്തിയാക്കുന്നതിന് തടസ്സമായിരിക്കുന്നത്.
പുതുമുഖ സംവിധായകനായ അരവിന്ദന് ഒരുക്കുന്ന വന്ദേമാതരത്തിന്റെ ക്ലൈമാക്സ് രംഗത്തില് അഭിനയിക്കാന് ബിഗ് ബി നേരത്തെ സമ്മതം മൂളിയിരുന്നു.
എന്നാല് ബച്ചന്റെ തിരക്ക് മൂലം ക്ലൈമാക്സ് രംഗത്തിന്റെ ഷൂട്ടിംഗ് മാറ്റിവെച്ചിരിയ്ക്കുകയായിരുന്നു.
എന്നാല് ബച്ചന് ഈയിടെ രോഗഗ്രസ്തനായി ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടതോടെ ബച്ചന്റെ റോള് മറ്റേതെങ്കിലും പ്രമുഖ താരത്തിന് നല്കാന് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് ആലോചന നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇക്കാര്യത്തില് ഉടനെ തീരുമാനമുണ്ടാകുമെന്ന് വന്ദേമാതരത്തിന്റെ നിര്മാതാവായ ഹെന്ട്രി അറിയിച്ചു.
കോളിവുഡ്-മോളിവുഡ് പ്രേക്ഷകരെ ഒരു പോലെ ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തിയ്ക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications