അമിത് ചക്കാലക്കൽ നായകനാകുന്ന യുവം സിനിമയിലെ സൗഹൃദം ഗാനം,പങ്കുവെച്ച് മഞ്ജു വാര്യര്‍
അമിത് ചക്കാലക്കല്‍ നായകനാകുന്ന യുവം സിനിമയിലെ സൗഹൃദം എന്ന ഗാനം മഞ്ജു വാരിയര്‍ പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മഞ്ജു ഗാനം പങ്കുവെച്ചത്. സൗഹൃദത്തിന്റെ മധുരവുമായാണ് ഗോപി സുന്ദര്‍ ഈണമിട്ട് ബി കെ ഹരിനാരായണന്‍ എഴുതിയ ഗാനം ശ്രീജീഷിന്റെ ശബ്ദത്തില്‍ പുറത്ത് വന്നിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് സൗഹൃദം പ്രേക്ഷകരിലേക്ക് എത്തുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ ടീസര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മിച്ചു പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയാണ്. കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നല്‍കിക്കൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയത്. അമിത് ചക്കാലക്കല്‍, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ സൂരറെെ പോട്രു എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. ഡാന്‍ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റര്‌ടെയിന്റ്‌മെന്റ് വിഎഫക്ട്സും കൈകാര്യം ചെയ്തിരിക്കുന്നു. ഫെബ്രുവരിയിലാണ് യുവം റിലീസിനൊരുങ്ങുന്നത്.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications