കലയും സിനിമയും തകര്‍ക്കാനാവില്ല! ടീസര്‍ പുറത്തുവിട്ട് 'യുവം'ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം 'യുവം' ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കൊവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നല്‍കി കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. കലയെയും സിനിമയെയും ഇല്ലാതാക്കാന്‍ വൈറസിനാകില്ല എന്ന് സൂചിപ്പിച്ച് കൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്.

നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ഗോപിസുന്ദര്‍ സംഗീതം നല്‍കി ഹരിനാരായണന്‍ വരികളെഴുതിയ ചെമ്മാനമേ എന്ന ഗാനം ശ്രദ്ധനേടിയിരുന്നു.

yuvam

കൊവിഡ് ഭീഷണിമൂലം നിശ്ചലമായ സിനിമാ ലോകം പതിയെ സജീവമാകുന്നതിനിടെയാണ് 'യുവത്തിന്റെ ടീസര്‍ പുറത്തിറങ്ങുന്നത്. നിര്‍ത്തിവെച്ച പ്രീ പ്രൊഡക്ഷന്‍ ജോലികളും സിനിമാ പ്രചാരണങ്ങളും പുനരാരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് യുവത്തിന്റെ ടീസറും പുറത്തുവിട്ടിരിക്കുന്നത്.

ഒരു രാഷ്ട്രീയ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ കോമഡിക്കും പ്രധാന്യമുണ്ടാകുമെന്ന് സംവിധായകന്‍ പിങ്കു പീറ്റര്‍ പറഞ്ഞു. ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തില്‍ ഇന്ദ്രന്‍സും എത്തുന്നുണ്ട്. സായികുമാര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, അഭിഷേക് രവീന്ദ്രന്‍, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ബൈജു ഏഴുപുന്ന, അനീഷ് ജി. േമനോന്‍, ജയശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ആതിര ദില്‍ജിത്താണ് ചിത്രത്തിന്റെ പി.ആര്‍.ഒ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X