twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലാല സിനിമയാകുന്നു; ചിത്രീകരണം കാണ്‍പൂരില്‍

    |

    malala
    മുംബൈ: വിദ്യാഭ്യാസത്തിന് വേണ്ടി പൊരുതി താലിബാന്‍ ആക്രമണത്തിന് ഇരയായ മലാല യൂസഫ്‌സായി എന്ന മലാല ഇനി വെള്ളിത്തിരയിലും. അംജദ് ഖാനാണ് മലാലയുടെ ജീവിതാനുഭവങ്ങളെ സിനിമയിലേക്ക് പറിച്ചുനടുന്നത്. കാണ്‍പൂരിലായിരിക്കും മലാലച്ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ലേ ഗയാ സദ്ദാം എന്ന ചിത്രത്തിന്റെ പേരില്‍ ഫത്വ നേരിടുന്ന അംജദ് ഖാന്‍ കാണ്‍പൂരില്‍ ചിത്രീകരണത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

    മലാലയ്ക്ക് വേണ്ടിയാണ് അടുത്ത ചിത്രം എടുക്കുന്നതെന്ന് അംജദ് ഖാന്‍ അറിയിച്ചു. മെയ് 22 നോ 24 നോ കാണ്‍പൂരില്‍ ഷൂട്ടിംഗ് ആരംഭിക്കും. 15 ദിവസത്തെ ഷൂട്ടിംഗായിരിക്കും കാണ്‍പൂരില്‍ ഉണ്ടാകുക. എന്നാല്‍ ആരാണ് മലാലയായി വെള്ളിത്തിരയില്‍ എത്തുക എന്ന കാര്യം പുറത്തുവന്നിട്ടില്ല. ഓം പുരി, നസ്സറുദ്ദീന്‍ ഷാ, കെ കെ മേനോന്‍, സീമാ ബിശ്വാസ് തുടങ്ങിയവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

    ചിത്രത്തില്‍ അഫ്ഗാന്‍ തീവ്രവാദിയായി രംഗത്തെത്തുന്നത് കാണ്‍പൂര്‍ സ്വദേശി കൂടിയായ നടന്‍ ഷഹബാസ് ബാജ്വയാണ്. അംജദ് ഖാന്‍ ഉടന്‍തന്നെ കാണ്‍പൂരിലെത്തി ഷൂട്ടിംഗ് ലൊക്കേഷന്‍ തീരുമാനിക്കും. പാക് - അഫ്ഗാന്‍ അതിര്‍ത്തിയിലെ സ്വാത് താഴ് വരയില്‍ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഖാന്‍. സ്വാഭാവികമായ ദൃശ്യങ്ങള്‍ കിട്ടാനാണ് അപകടം നിറഞ്ഞ സ്വാത് താഴ് വരകളില്‍ ഖാന്‍ ചിത്രീകരണത്തിനെത്തിയത്.

    സ്വാത് താഴ് വരയിലെ മലാലയുടെ സ്കൂളിനായി തന്റെ ചിത്രത്തിന്റെ ആദ്യത്തെ ദിവസത്തെ കളക്ഷന്‍ സമ്മാനിക്കാനും സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ 2012 ഒക്ടോബര്‍ 9 നാണ് താലിബാന്‍ തീവ്രവാദികള്‍ മലാലയെ ആക്രമിച്ചത്. ഇടതു കണ്ണിന് മുകളിലേറ്റ വെടിയുണ്ടയില്‍ നിന്നും അത്ഭുതകരമായാണ് മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

    English summary
    Prominent film maker Amjad Khan drawing Pakistani education activist Malala's life as cinema. 
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X