»   » നടിമാരുടെ സംഘടനയുടെ ലക്ഷ്യം, ഉദ്ദേശങ്ങള്‍ ദുരൂഹം!!! സംഘടനയെ വിലക്കിയേക്കും???

നടിമാരുടെ സംഘടനയുടെ ലക്ഷ്യം, ഉദ്ദേശങ്ങള്‍ ദുരൂഹം!!! സംഘടനയെ വിലക്കിയേക്കും???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി പുതിയ സംഘടന രൂപം കൊണ്ടിരിക്കുകയാണ്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിച്ചരിക്കുന്നത് സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായി താരങ്ങളാണ്. സ്ത്രീകള്‍ സിനിമ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.

പിറന്നാളിന് മോഹന്‍ലാല്‍ ചിത്രം ആന്ധ്രയില്‍ റീറിലീസ്, പിന്നില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ആരാധകർ!!!

അവസരം കുറഞ്ഞാല്‍ എന്ത് ചെയ്യും? അതീവ ഗ്ലാമറസായി പാര്‍വ്വതിയുടെ ഫോട്ടോ ഷൂട്ട്!!!

നടിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ഈ വനിതാ സംഘടനയ്‌ക്കെതിരെ സിനിമാ മേഖലയില്‍ നിന്നും പ്രതിഷേധം ശക്തമാകുകയാണ്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ മുഖ്യന്ത്രിയെ കാണുകയും പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്.

പിണറായി സര്‍ക്കാര്‍ മരപ്പട്ടിയാണോ? ശ്രീനിവാസന്‍ പറയുന്നത് നോക്കൂ, ഗുണ്ടാധിപത്യം!!

സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ സംഘടനയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ പരാതി അറിയിച്ചിരുന്നു. നടിമാരും സിനിമയുടെ മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളും സംഘടനയില്‍ അംഗങ്ങളാണ്.

മുഖ്യമന്ത്രിക്ക് മുന്നില്‍ അവര്‍ നല്‍കിയ പരാതിയിലെ പ്രധാന കാര്യങ്ങള്‍ സെറ്റിലെ ലൈംഗീക അതിക്രമം തടയുന്നതിന് വേണ്ടിയാണ്. സിനിമ ഷൂട്ടിംഗ് സെറ്റുകള്‍ ലൈംഗീക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗീക പീഡന പരിഹാര സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യവും പരാതിയിലുണ്ട്.

ഇത് സിനിമ മേഖലയെ മോശമായി ചിത്രീകരിക്കാനേ ഉപകരിക്കൂ എന്നാണ് സംഘടനയെ എതിര്‍ക്കുന്നവരുടെ നിലപാട്. ആരേയും നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കാന്‍ കൊണ്ടുവന്നിട്ടില്ലെന്നും അവസരങ്ങള്‍ കുറയുന്നവര്‍ ഇത്തരത്തിലുള്ള കുറുക്ക് വഴികളുമായി ഇറങ്ങുന്നത് സ്വാഭാവികമാണെന്നും ഇവര്‍ പറയുന്നു.

സിനിമയിലെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും സംഘടനയോടുള്ള അതൃപ്തി പ്രകടമാക്കിക്കഴിഞ്ഞു. സംവിധായകര്‍ക്കിടയിലും നിര്‍മാതക്കള്‍ക്കിടിലും ഇത് ശക്തമാണ്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സിനിമ മേഖലയിലെ എല്ലാ സംഘടനകളുടേയും സംയുക്ത യോഗം വിളിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

സംഘടന രൂപീകരണത്തേക്കുറിച്ച് അമ്മ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടി കൊല്ലത്തും വൈസ് പ്രസിഡന്റായ മോഹന്‍ലാലും സെക്രട്ടറി ദിലീപും വിദേശത്തായിരുന്ന സമയത്ത് സംഘടന രൂപീകരിച്ച് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും ആരോപണമുണ്ട്.

അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റ് എംപിയും വൈസ് പ്രസിഡന്റായ കെബി ഗണേഷ് കുമാര്‍ ഭരണകക്ഷി എംഎല്‍എയുമാണ് എന്നിരിക്കെ പ്രശനങ്ങള്‍ അമ്മയില്‍ ചര്‍ച്ച ചെയ്യാതെ ഒറ്റയടിക്ക് ഒരു സംഘടനയുണ്ടാക്കി മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്നാണ് നിരീക്ഷണം.

ഇത്തരത്തില്‍ സിനിമ മേഖലയെ മൊത്തത്തില്‍ അധിക്ഷേപിച്ച് മുന്നോട്ട് പോകാനാണ് സംഘടനയുടെ നീക്കമെങ്കില്‍ ഈ സംഘടനയുമായി സഹകരിക്കുന്നവരെ ഇനി സിനിമകളില്‍ സഹകരിപ്പിക്കേണ്ടന്നാണ് തീരുമാനം. എന്നാല്‍ ഇതൊരു പ്രഖ്യാപിത വിലക്കായിരിക്കില്ലെന്നും സൂചനയുണ്ട്.

മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പുതിയ സംഘടനയില്‍ സംവിധായിക അഞ്ജലി മേനോന്‍ ഉള്‍പ്പെടെ സിനിമയിലെ എല്ലാ മേഖലയില്‍ ഉള്ളവരുടേയും സാന്നിദ്ധ്യമുണ്ട്. അമ്മ എക്‌സിക്യൂവ് മെമ്പറായ രമ്യ നമ്പീശനും പുതിയ സംഘടനയിലുണ്ട്. ഇതിനെ വളരെ ഗൗരവത്തോടെയാണ് അമ്മ കാണുന്നത്.

വിലക്കിനെ പ്രതിരോധിക്കാന്‍ പുതിയ സംഘടന ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. പ്രത്യക്ഷത്തിലുള്ള വിലക്ക് ലഭിക്കാത്തിടത്തോളം പരാതിയ്ക്കും ഇടമില്ലാതാകും. സംഘടനയുമായി സഹകരിക്കാത്ത താരങ്ങളുമായി സഹകരിച്ച് സിനിമ നിര്‍മാണം നടക്കുമെന്നതിനാല്‍ സംഘടനയക്ക് അമ്മയക്ക് മേല്‍ സമ്മര്‍ദങ്ങള്‍ക്ക് അവസരമില്ലാതെയാകും.

സംഘടനയുമായി സഹകരിക്കുന്നവരെ വിലക്കാനുള്ള തീരമാനത്തിലേക്ക് അമ്മയെത്തിയാല്‍ അതിന്റെ നഷ്ടം സംഘടനയക്കാണ്. പാര്‍വതിയെ മാറ്റി നിറുത്തിയാല്‍ മറ്റ് താരങ്ങളൊന്നും സിനിമയില്‍ നിന്നും ഒഴിവാക്കാനാവാത്തത്ര ഡിമാന്‍ഡുള്ളവരല്ല. അതായത് അവരെ മാറ്റി നിറുത്തിയും സിനിമ സാധ്യമാണെന്ന് ചുരുക്കം. കാര്യങ്ങള്‍ അങ്ങനെ നീങ്ങിയാല്‍ സംഘടനയിലേക്ക് പുതിയ അംഗങ്ങള്‍ എത്താനും സാധ്യതയില്ല.

English summary
AMMA planning to ban Women in Cinema Collective members from cinema. All sectors of Malayalam cinema including Directors, Producers are against the organisation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam