ഇടഞ്ഞ് അമ്മയും ഫെഫ്ക്കയും! നിലപാട് കടുപ്പിച്ച് നിർമ്മാതാക്കൾ, ഷെയിൽ വിഷയം മറ്റൊരു തലത്തിലേയ്ക്ക്
നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയുമായുളള പ്രശ്നം മറ്റൊരു തലത്തിലേയ്ക്ക്. വിഷയത്തിൽ താരസംഘടന അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയും ചർച്ചകൾ അവസാനിപ്പിച്ചു. താരം മാപ്പ് പറയാതെ ഇനി ചർച്ചയ്ക്ക് ഇല്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷെയിൻ നടത്തിയ പരസ്യ പ്രഖ്യാപനാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടന വ്യക്തമാക്കുകയും ചെയ്തു.
ഷെയിൻ മന്ത്രി എകെ ബാലനെ കണ്ടതും വലിയ വിവാദമായിട്ടുണ്ട് . ഇത് ഒരു തരത്തിലും ന്യായികരിക്കാൻ കഴിയില്ലെന്നാണ് സംഘടന നിലപാട്. റേഡിയോ പറയുന്നത് പോലെ തനിയ്ക്ക് എല്ലാം കേട്ട് നിൽക്കേണ്ട സ്ഥിതിയാണെന്നും ഷെയിൻ മന്ത്രിയോട് പറഞ്ഞിരുന്നു. പ്രശ്നം വഷളാകരുതെന്ന് ഇ എകെ ബാലൻ സംഘടനകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രശ്നം വഷളായിരിക്കുന്നത്.

ഷെയിൻ വിഷയത്തിൽ ഒത്ത്തീർപ്പിന് കളമൊരുങ്ങുമ്പോഴാണ് വീണ്ടും പ്രശ്നം വഷളായത്.നിർമ്മാതാക്കൾക്കെതിരെയുള്ള ഷെയിന്റെ ആരോപണമാണ് ഇപ്പോൾ പുതിയ പ്രശ്നങ്ങൾ തുടക്കമിട്ടിരിക്കുന്നത്. സിനിമ മുടങ്ങി പോകുമ്പോൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടാകില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു, നിർമ്മാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് ഷെയിൻ മറുപടി നൽകിയത്. ഏറെ വികാരപരമായിട്ടായിരുന്നു ഷെയിൽ സംസാരിച്ചത്.

ഷെയിന്റെ പ്രതികരണം നിർമ്മാതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. താരം ഖേദം പ്രകടിപ്പിക്കാതെ ഇനി ചർച്ചയുണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം ചർച്ചയുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഡബ്ബിങ് പൂർത്തിയാക്കാൻ താരത്തിന് 10 ദിവസത്തെ സമയം നൽകുമെന്നും , അല്ലാച്ച പക്ഷം പകരക്കാരനെ വെച്ച് ഡബ്ബിങ് പൂർത്തിയാക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. കൂടാതെ താരത്തിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുമുള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഷെയിൻ വിഷയത്തിൽ ഒത്ത് തീർപ്പ് ചർച്ചകൾ നടക്കുന്നതിനിടെ, പരസ്യമായി വിമർശനം നടത്തിയ താരത്തിന്റെ നിലപാടിൽ അമ്മ എതിർപ്പ് പ്രകടിപ്രപിച്ചിട്ടുണ്ട്. ഇനി ചർച്ചകൾക്ക് മുൻകൈ എടുക്കില്ലെന്നും അമ്മ അറിയിച്ചിട്ടുണ്ട്. കൂടാതെ താരത്തിന്റെ പ്രതികരണം സർക്കാർതലത്തിൽ തന്നെ തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമിച്ചതിലും അമ്മ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

ചർച്ച ഏകപക്ഷീയമായിരുന്നെന്നും, താൻ പറയുന്നത് ആരും കേൾക്കാൻ തയ്യാറായില്ലെന്നും ഷെയിൻ പറയുന്നു. അവർ പറയുന്നത് റേഡിയോ പോലെ ഞാൻ കേൾക്കണം. അത് എനിയ്ക്ക് കഴിയില്ല. താൻ പറയുന്നതു നിർമ്മാതാക്കളുടെ സംഘടന കേൾക്കണമെന്ന് ഷെയിൻ പറഞ്ഞു. തന്റെ സംഘടന തനിയ്ക്ക് വേണ്ടി സംസാരിക്കുമെന്നുളള പൂർണ്ണ വിശ്വാസവും ഷെയിൻ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സംഘട ഇടഞ്ഞു നിൽക്കുന്ന സാഹതര്യമാണ് കാണുന്നത്.
Recommended Video

സർക്കാർ ഒരു പക്ഷത്തും നിൽക്കാൻ ആഗ്രഹിക്കുന്നില്ല,. എന്നാൽ നിർമ്മാതാക്കളുടെ ഭാഗത്ത് നടന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി എകെ ബാലൻ പറഞ്ഞു. നിർമ്മാതാക്കളുടെ സംഘടന ചില വിവാദ പരാമർശം നടത്തിയുണ്ട്. ഷെയിൻ വിഷയത്തി സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടില്ല. ഈത് അമ്മയെ അറിയിക്കുമെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. ഇത് സംഘടനകൾ ചർച്ച ചെയ്ത പരിഹരിക്കേണ്ട വിഷയമാണ്. അത്തരത്തിൽ രമ്യമായി പരിഹരിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications