മഞ്ജു വാര്യരെ കൈയ്യൊഴിഞ്ഞ് അമ്മ? ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ഫെഫ്ക! ഡബ്ലുസിസി മൗനത്തില്‍
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മഞ്ജു വാര്യര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമോയെന്ന ഭയമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു താരം ഡിജിപിക്ക് പരാതി നല്‍കിയത്. താരത്തിന്റെ പരാതി പരിഹരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവരും പ്രതികരിച്ചിരുന്നു. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച മഞ്ജു വാര്യര്‍ തിരികെ സിനിമയിലേക്ക് എത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു.
മാധ്യമങ്ങളിലൂടെയാണ് താന്‍ ഇത്തരത്തിലൊരു പരാതിയെക്കുറിച്ച് അറിഞ്ഞതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് നിന്റേത് എന്ന് നിന്റെ അച്ഛന്‍ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. താരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചായിരുന്നു സംവിധായകനെത്തിയത്. അമ്മയ്ക്കും ഫെഫ്കയ്ക്കും മഞ്ജു വാര്യര്‍ ഇതുമായി ബന്ധപ്പെട്ട കത്ത് നല്‍കിയിരുന്നു. താരത്തിന്റെ കത്ത് ലഭിച്ചതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചിരുന്നു.

ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയായാണ് മഞ്ജു വാര്യര്‍ സിനിമയിലെ സംഘടനകള്‍ക്ക് കത്ത് നല്‍കിയത്. താരസംഘടനയായ അമ്മയ്ക്കും മഞ്ജു വാര്യര്‍ പരാതി നല്‍കിയിരുന്നു. സംഘടനയ്ക്ക് അയച്ച കത്ത് കിട്ടിയെന്നും തൊഴില്‍ പരമായി പിന്തുണയ്ക്കുമെന്നുമെന്നായിരുന്നു അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പ്രതികരിച്ചത്. നടി പോലീസില്‍ നല്‍കിയ പരാതിയില്‍ ഇടപെടാനാവില്ല. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീകുമാര്‍ മേനോന്‍-മഞ്ജു വാര്യര്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന നിലപാടിലാണ് ഫെഫ്കയും. ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണിക്കൃഷ്ണനായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മഞ്ജു വാര്യരുടെ കത്ത് ലഭിച്ചിരുന്നു. ക്രമിനില്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാന്‍ കഴിയില്ല. ശ്രീകുമാര്‍ മേനോന്‍ ഫെഫ്കയിലെ അംഗമല്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. മൂന്നുവരിയുള്ള കത്തായിരുന്നു താരം നല്‍കിയത്. ഡിജിപിക്ക് പരാതി നല്‍കിയതിനെക്കുറിച്ചും താരം കത്തില്‍ സൂചിപ്പിച്ചിരുന്നു.

മലയാള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയാണ് ഡബ്ലുസിസി. സംഘടന രൂപീകരിക്കുന്ന സമയത്ത് മഞ്ജു വാര്യരും മുന്‍നിരയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണാനും സംഘടനയുടെ മറ്റ് കാര്യങ്ങളിലുമൊക്കെ താരവും സജീവമായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം മൗനം പാലിക്കുകയായിരുന്നു. മഞ്ജു വാര്യരുടെ വിഷയത്തില്‍ ഡബ്ലുസിസിയുടെ നിലപാട് എന്താണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മഞ്ജു വാര്യരെ പിന്തുണച്ച് സിനിമാമേഖലയില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. ഫ്യൂഡല്‍ സ്വഭാവമാണ് ശ്രീകുമാര്‍ മേനോന്‍ കാണിക്കുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. താരത്തിന്റെ പതനം കാണാനായി ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭാഗ്യലക്ഷ്മി ഇതേക്കുറിച്ച് പ്രതികരിച്ചത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
Recommended Video

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ശ്രീകുമാര്‍ മേനോനുമായുള്ള വിഷയത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം താരം നിറഞ്ഞുനില്‍ക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹത്തെപ്പോലൊരു സംവിധായകനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











