മമ്മൂട്ടിയും മോഹന്‍ലാലും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു! അമ്മയുമായി ചര്‍ച്ച നടത്തും!

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സാമൂഹ്യ അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് സിനിമ-സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവെച്ചത്. നാളുകള്‍ക്ക് ശേഷമായി നിബന്ധനകളോടെ സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്‍ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഔട്ട് ഡോര്‍ ഷൂട്ടിംഗിന് അനുമതി ലഭിച്ചതിന് ശേഷമാണ് സിനിമാഷൂട്ടിംഗ് തുടങ്ങേണ്ടതുള്ളൂയെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

സിനിമാമേഖലയിലും കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍. ലോക് ഡൗണ്‍ സമയത്ത് ചിത്രീകരിച്ച സിനിമകള്‍ക്ക് ഇരട്ടി പണച്ചെലവ് വന്നിരുന്നു. ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂളിനെക്കുറിച്ച് പറഞ്ഞ് ബ്ലസി എത്തിയിരുന്നു. ഒടിടിയിലൂടെ മലയാള സിനിമയും റിലീസ് ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു എത്തിയിരുന്നു. ഒരുവിഭാഗം അദ്ദേഹത്തെ പിന്തുണച്ചപ്പോള്‍ മറുവിഭാഗം തിയേറ്റില്‍ സിനിമ റിലീസ് ചെയ്യാനാണ് താല്‍പര്യമെന്ന് വ്യക്തമാക്കുകയായിരുന്നു.

താരങ്ങളുടെ പ്രതിഫലം കുറക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് താരസംഘടനയായ അമ്മയുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ വളര്‍ച്ചയ്ക്ക് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനായി താരങ്ങളെല്ലാം തയ്യാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

Mammootty

പ്രതിഫലത്തിന് എം.ആർ.പി ഇല്ല. നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ പ്രതിഫലത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പാണ് കരാർ വയ്ക്കുന്നത്. പതിനായിരം രൂപ മാത്രം മുടക്കാൻ കഴിയുന്നവർ അതിന് തയ്യാറാകുന്ന അഭിനേതാവിനെ വെച്ച് അഭിനയിപ്പിക്കും. കൂടുതൽ തുക മുടക്കാൻ കഴിയുന്നവർ അതിനനുസരിച്ച അഭിനേതാവിനെ ഉപയോഗിച്ച് സിനിമ ചെയ്യും. കരാർ വയ്ക്കുന്ന സമയത്തു തന്നെ ഇക്കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിർമ്മാതാവിനുണ്ട്.

സൗഹൃദപരമായ ചര്‍ച്ചയ്ക്ക് അമ്മ തയ്യാറാണ്. കൂടുതല്‍ തുക വേണമെന്ന് ഒരു താരവും ആവശ്യപ്പെട്ടിട്ടില്ല. ഒരു താരത്തിനും ഇതില്‍ പിടിവാശിയില്ല. അടുത്തയാഴ്ച ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതിഫലം കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് മോഹൻലാലും മമ്മൂട്ടിയും അറിയിച്ചതായി നിർമ്മാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X