»   » മോശം സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും, ഇന്നസെന്റിന്റെ രാജി? പങ്കില്ലെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്!

മോശം സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും, ഇന്നസെന്റിന്റെ രാജി? പങ്കില്ലെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോള്‍ താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. അമ്മയുടെ പ്രസിഡണ്ട് സ്ഥാനം താന്‍ രാജി വയ്ക്കുന്നുവെന്ന വാര്‍ത്ത സത്യമല്ലെന്ന് ഇന്നസെന്റ് പറഞ്ഞു. അത്തരത്തില്‍ ഒരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നസെന്റ് വീട്ടില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് സ്ഥാനം ഞാന്‍ അള്ളിപ്പിടിച്ചിരിക്കുന്നതല്ല. എന്നെ അവിടെ പിടിച്ചിരുത്തിയതാണ്. കഴിഞ്ഞ തവണ ഞാന്‍ വേണ്ടെന്ന് പറഞ്ഞതാണെന്നും ഇന്നസെന്റ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അമ്മയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ദിലീപിന് പങ്കില്ല- ഫോണില്‍ വിളിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോഴും നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കില്ലെന്ന് ദിലീപ് പറഞ്ഞിരുന്നു.

സംഘടനയില്‍ നിന്ന് പൈസ എടുത്തിട്ടില്ല

ഗണേഷ് തനിക്ക് അയച്ച കത്തിലെ കാര്യങ്ങളെല്ലാം പറഞ്ഞ് തീര്‍ത്തതാണ്. സാമ്പത്തികക്രമക്കേട് നടത്തിയെന്ന് ഗണേഷ് കത്തില്‍ പറഞ്ഞിട്ടില്ല. ഇതുവരെ താനോ മറ്റുള്ളവരോ അമ്മയില്‍ നിന്ന് പൈസ എടുത്തുവെന്ന ആരോപണവുമായി ആരും വന്നിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

സംഘടന നടിക്കൊപ്പം

നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ സംഘടനയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സംഘടന നടിക്കൊപ്പമാണെന്നും ഇരയായ നടിയെ സംക്ഷിച്ചില്ലെന്ന് പറയുന്നതില്‍ സത്യമില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

സംഭവത്തില്‍ സംഘടനയിലെ ആരെങ്കിലും ഉണ്ടായാല്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയിലെ ആരെങ്കിലും ഉണ്ടായാല്‍ അതിന് വേണ്ട നടപടിയെടുക്കും. കേസ് തെളിയുന്നതിന് മുമ്പ് ദിലീപിനെ അറസ്റ്റ് ചെയ്യണമെന്ന് ഒരിക്കലും പറയുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

നടിമാര്‍ പരാതിപ്പെട്ടിട്ടില്ല

തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞ് നടിമാരാരും സംഘടനയില്‍ വന്ന് പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയക്കാലമാണ്. അങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ തന്നെ ആദ്യം അവര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കും. മോശം സ്ത്രീകള്‍ ചിലപ്പോള്‍ കിടക്ക പങ്കിടാനും മടി കാണിക്കാറില്ല. മറ്റൊരു ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു.

English summary
Amma association innocent statement.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam