ട്വന്റി 20യ്ക്ക് ശേഷം വീണ്ടും ഒരു താര മാമാങ്കം, ചിത്രം സംവിധാനം ചെയ്യുന്നത് ടികെ രാജീവ് കുമാർ
തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു ട്വന്റി20. 2008 ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങൾ താരസംഘടനയായ അമ്മയ്ക്ക് വേണ്ടിയായിരുന്നു അണിനിരന്നത്. ട്വന്റി20 പുറത്തിറങ്ങിയ 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു താര മാമാങ്കത്തിന് കളമൊരുങ്ങുകയാണ്. സൂപ്പർ താരങ്ങൾ മുതൽ മലയാളത്തിലെ ചെറിയ താരങ്ങളെവരെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. താരസംഘടനയായ അമ്മയുടെ ധന സമാഹരണത്തിന്റെ ഭാഗമായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്.

സിനിമ മേഖലയിലെ പ്രമുഖനാണ് ചിത്രത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന തിരക്കഥ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തി ഐഎഎന്‍എസിനോട് പറഞ്ഞു. 'ട്വന്റി 20 പോലെ അമ്മയിലെ അംഗങ്ങളെല്ലാം ചിത്രത്തിന്റെ ഭാഗമാകും. 2008 ല്‍ ഒരു അമ്മ അംഗം പോലും ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ല. ഇത്തവണയും അങ്ങനെയായിരിക്കും.'
2008ൽ ജോഷി സംവിധാനം ചെയ്ത ട്വന്റി20 ൽ വൻ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ് ഗോപി ഉൾപ്പെടെ വൻ താരനിരയായിരുന്നു അണിനിരന്നത്. ഉദയകൃഷ്ണ, സിബി കെ. തോമസ് തിരിക്കഥ എഴുതിയ ചിത്രം നിർമ്മിച്ചത് നടൻ ദിലീപ് ആയിരുന്നു. ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന ചിത്രം 30 കോടി രൂപയാണ് നേടിയത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ . കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ചിത്രീകരണം നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു, ഇപ്പോൾ വീണ്ടും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. തിയേറ്ററുകൾ ഇനിയും തുറന്നിട്ടില്ല.


Click it and Unblock the Notifications