For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിമാരുടെ രാജിയ്ക്ക് ശേഷം അമ്മയുടെ പേര് മാറ്റി!പ്രതിഷേധം ഇവിടം കൊണ്ടൊന്നും അവസാനിക്കാന്‍ സാധ്യതയില്ല

  |

  ഇന്ത്യയിലെ എല്ലാ സിനിമാ മേഖലയിലും പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. അക്കാര്യത്തില്‍ മലയാള സിനിമ പിന്നിലോട്ട് ആയിരുന്നു. പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി പരിഹരിക്കാന്‍ താരസംഘടനയായ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കാര്യത്തില്‍ അമ്മയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

  അടുത്തിടെ നടന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലൂടെ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഓരോ ദിവസം കഴിയുംതോറും അമ്മയുടെ പേരിലുണ്ടായ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടി വരികയാണ്. നാല് നടിമാര്‍ രാജി വെച്ചതോടെ ഇനിയും അമ്മയില്‍ നിന്നും രാജി ഉണ്ടാവുമെന്നാണ് സൂചന. ഇതിനിടെ അമ്മയുടെ പേര് മാറ്റി എന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം.

  അമ്മയുടെ വിവാദം

  അമ്മയുടെ വിവാദം

  കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടിയായിരുന്നു താരത്തെ അമ്മയില്‍ നിന്നും പുറത്താക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടിയന്തരമായി ചേര്‍ന്ന യോഗത്തിലായിരുന്നു ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. അമ്മയുടെ ഈ നടപടി എല്ലാവരും കൈയടികളോടെയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ദിലീപിനെ പുറത്താക്കിയത് നിയമപ്രകാരം അല്ലെന്ന് പറഞ്ഞ് തിരിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി നടിമാര്‍ രംഗത്തെത്തിയത്.

   നടിമാരുടെ രാജി

  നടിമാരുടെ രാജി

  പുറത്താക്കി ഒരു വര്‍ഷം പോലും കഴിയുന്നതിന് മുന്‍പായിരുന്നു ദിലീപിനെ തിരിച്ചെടുത്തത്. മാത്രമല്ല കേസില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നോ അല്ലെന്നോ ഇനിയും തെളിഞ്ഞിട്ടുമില്ല. പിന്നെ എന്തിനായിരുന്നു ദിലീപിനെ പുറത്താക്കിയതെന്നായിരുന്നു പലരും ചോദിച്ചിരുന്നത്. അമ്മയുടെ നടപടിയ്‌ക്കെതിരെ വനിതാ സംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തിയിരുന്നു. പിന്നാലെ യുവനടിമാരായ ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ രാജി വെക്കുകയായിരുന്നു.

  അമ്മയുടെ പേര് മാറ്റി..

  അമ്മയുടെ പേര് മാറ്റി..

  അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്നതിനെ ചുരുക്കിയാണ് അമ്മ എന്ന് പറഞ്ഞിരുന്നത്. അമ്മ എന്ന പവിത്രമായ വാക്കിനെ താരസംഘടനയ്ക്ക് ചേരില്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ആ പേര് മാറ്റിയിരിക്കുകയാണ്. എഎംഎംഎ എന്ന ചുരുക്കെഴുത്തായി വിശേഷിപ്പിചച്ചാല്‍ മതിയെന്നാണ് ജനങ്ങള്‍ പറയുന്നത്. അതേ സമയം സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അമ്മയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.

  മോഹന്‍ലാലിനെതിരെ പ്രതിഷേധം

  മോഹന്‍ലാലിനെതിരെ പ്രതിഷേധം

  ഇന്നസെന്റിന് പകരം അമ്മയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാലിനെതിരെയും പ്രതിഷേധം നടക്കുകയാണ്. കൊച്ചിയില്‍ ഫിലിം ചേംബറിന് മുന്നില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിച്ചും പ്രതിഷേധം നടന്നിരുന്നു. മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. മോഹന്‍ലാലിന്റെ സിനിമകളുടെ ഷൂട്ടിംഗ് എറണാകുളത്ത് എവിടെയുണ്ടായാലും തടയുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ കോലം കത്തിച്ചതിനെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു.

  ദിലീപിന്റെ കത്ത് പുറത്ത്..

  ദിലീപിന്റെ കത്ത് പുറത്ത്..

  തന്റെ പേരിലുണ്ടാവുന്ന വിവാദങ്ങളെ കുറിച്ച് ദിലീപ് അമ്മയ്ക്ക് കത്ത് അയച്ചിരുന്നു. കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും, എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കും വരെ
  ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 'ഫിയോക്ക്' എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദിലീപ് എന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

  English summary
  AMMA association named A.M.M.A
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X