twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍വതിയുടെ രാജി അംഗീകരിച്ച് അമ്മ സംഘടന, ബിനീഷ് കോടിയേരിയോട് വിശദീകരണം തേടും

    By Midhun Raj
    |

    നടി പാര്‍വതി തിരുവോത്തിന്റെ രാജി അംഗീകരിച്ച് താരസംഘടന അമ്മ. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നടിയുടെ രാജി സ്വീകരിച്ചത്. അതേസമയം ബാംഗളൂരു കേസില്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനും സംഘടന തീരുമാനിച്ചു. താരസംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി സ്വന്തമായി സിനിമ നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ അംഗങ്ങളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമായും, അപകട മരണ ഇന്‍ഷൂറന്‍സ് 12 ലക്ഷമായി ഉയര്‍ത്തിയെന്നും അമ്മ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

    parvathy-bineesh-

    ഇക്കഴിഞ്ഞ ഒക്ടോബര്‍ 12നാണ് പാര്‍വതി അമ്മയില്‍ നിന്നും രാജിവെക്കുകയാണെന്ന് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 2018ല്‍ സുഹൃത്തുക്കളെല്ലാം സംഘടന വിട്ട സമയത്തും നടി സംഘടനയില്‍ തുടര്‍ന്നിരുന്നു. എന്നാല്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ ഒരഭിമുഖത്തിന് പിന്നാലെയാണ് പാര്‍വതി സംഘടനയില്‍ നിന്നും രാജിവെക്കുകയാണെന്ന് അറിയിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഇടവേള ബാബുവിന്‌റെ പരാമര്‍ശം ആയിരുന്നു വിവാദമായി മാറിയത്. ഇതിന് പിന്നാലെ നടനെ പരിഹസിച്ച് പാര്‍വതി രംഗത്തെത്തിയിരുന്നു.

    ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു. നാണം കെട്ട പരാമര്‍ശം എന്ന ക്യാപ്ഷനോടെയാണ് പാര്‍വതി രംഗത്തെത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ സംഘടനയില്‍ നിന്നും രാജി വെച്ചതായി പാര്‍വതി അറിയിച്ചത്. 2018ല്‍ എന്റെ സുഹൃത്തുക്കള്‍ അമ്മയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണെന്ന് അന്ന് നടി കുറിച്ചിരുന്നു.

    പക്ഷെ A.M.M.A ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു എന്നും നടി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.
    ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും.

    പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു. പാര്‍വതി തന്റെ രാജി അറിയിച്ച് മുന്‍പ് കുറിച്ച വാക്കുകളാണിവ.

    Read more about: parvathy
    English summary
    AMMA - Association Of Malayalam Movie Artists accepted actress parvathy thiruvoth's resignation letter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X