മീര ജാസ്‌മിന് വിലക്ക് ഏര്‍പ്പെടുത്തുന്നു
പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം മീര ജാസ്‌മിന് മലയാള ചലച്ചിത്ര ലോകത്ത് വിലക്ക്. താര സംഘടനയായ അമ്മയാണ് മീരയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അമ്മ നിര്‍മ്മിയ്‌ക്കുന്ന താര പ്രളയ ചിത്രമായ ട്വന്റി 20യില്‍ അഭിനയിക്കുന്നതില്‍ നിന്നും മീര പിന്‍മാറിയ സാഹചര്യത്തിലാണ് മീരയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
മീരയും പുതുമുഖ താരമായ നരേനുമൊഴിച്ച മലയാള സിനിമാ ലോകത്തെ എല്ലാ താരങ്ങളും പ്രത്യക്ഷപ്പെടുന്ന ട്വന്റി 20യില്‍ നിന്നും മീരയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലകപ്പെട്ടതിനെ തുടര്‍ന്നാണ് ട്വന്റി 20യില്‍ നിന്നും താന്‍ പിന്‍മാറിയതെന്നാണ് മീരയുടെ വിശദീകരണം.
എന്നാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായ നയന്‍താര പോലും ട്വന്റി 20യില്‍ അഭിനയിച്ച സാഹചര്യത്തില്‍ മീരയുടെ പിന്‍മാറ്റം വിവാദത്തിന് തിരി കൊളുത്തുമെന്ന് ഉറപ്പായിരുന്നു.
അതെ സമയം പ്രതിഫലമില്ലാതെ ട്വന്റി 20യില്‍ അഭിനയിക്കുന്നതില്‍ ഒട്ടേറെ താരങ്ങള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ താരങ്ങളുടെ കാള്‍ഷീറ്റ് സംബന്ധിച്ച വിവരങ്ങള്‍ സംഘടനയുടെ പക്കലുള്ളതിനാല്‍ ഇവര്‍ക്ക് ഒഴിഞ്ഞു മാറാന്‍ സാധ്യവുമല്ലായിരുന്നു. കമല്‍ സംവിധാനം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടമാണ് മീരയുടെ അടുത്ത മലയാള ചിത്രം. താരത്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ ഭാവി എന്താകുമെന്ന് വ്യക്തമായിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മീരയുടെ ശാലീന അഴക്


Click it and Unblock the Notifications