മോളി കണ്ണമാലിയുടെ കണ്ണീരിന് ഫലം കണ്ടു!! സഹായവുമായി താരസംഘടന, ഉടൻ നടിയെ കാണും

തന്റേതായ സംസാര ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ സ്വീകാരണ മുറികളിൽ സ്ഥാനം നേടിയ നടിയാണ് മോളി കണ്ണമാലി. ചാള മേരി എന്നുള്ള മോളിയുടെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ താരത്തെ ശ്രദ്ധേയമാക്കുകയായിരുന്നു. മിനി സ്ക്രീനിന്റെ ചുവട് പറ്റി ബിഗ് സ്ക്രീനിലും മോളി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ക്യാമറയ്ക്ക് മുന്നിൽ പ്രേക്ഷകരെ ചിരിപ്പിക്കുമെങ്കിലും മോളിയുടെ യഥാർഥ ജീവിതം എല്ലാവരേയും അക്ഷരം പ്രതിഞെട്ടിപ്പിക്കുകയായിരുന്നു.

moly kannamali

കിടന്നുറാങ്ങാൻ അടച്ചുപ്പൂട്ടുള്ള ഒരു കിട്ടപ്പാടമില്ലാതെ മകനും മരുമകൾക്കും പേരക്കുട്ടികൾക്കുമൊപ്പം നരക സമാനമായ അവസ്ഥയിൽ ജീവിക്കുകയാണ് താരം. മോളിയുടെ ദുരന്തജീവിതം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത ഇവരുടെ സങ്കടത്തിന് ഒരു അറുതി വന്നിരിക്കുകയാണ്. മോളി കണ്ണമാലിയ്ക്ക് സഹായഹസ്തവുമായി താര സംഘടന. ദ ക്യൂവിനോട് അമ്മ സെക്രട്ടറി ഇടവേള ബാബു ആണ് ഇക്കാര്യം പറഞ്ഞത്.

 അക്ഷരവീട്  പദ്ധതി

അക്ഷരവീട് പദ്ധതി

മകനോടൊപ്പം വ്യത്തി ഹീനമായ ചുറ്റ്പ്പാടിൽ താമസിക്കുന്ന മോളി കണ്ണമാലിയ്ക്ക് വീട് നിർമ്മിച്ചു നൽകാൻ താരസംഘടന അമ്മ തീരുമാനിച്ചതായി സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിൽ മോളി സംഘടനയിലെ അംഗമല്ല. എങ്കിൽ കൂടിയും അക്ഷര വീട് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം. കൂടാതെ ഈ ആഴ്ച തന്നെ അക്ഷരവീട് ടീം മോളിയെ സന്ദർശിക്കുകയും വീട് നിർമ്മിക്കാനുളള സ്ഥലം കാണുകയും ചെയ്യുമെന്നും ഇടവേള ബാബു ദ ക്യൂവിനോട് പറഞ്ഞു.

  ദുരന്ത കഥ

ദുരന്ത കഥ

മോളി കണ്ണമാലിയുടെ ദുരന്തക ഥ സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും വാർത്തയായിരുന്നു. മകനും മരുമകൾക്കും രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പ ഷെട്ടിലാണ് നടിയുടെ താമസം. വൃത്തി ഹീനമായ ചുറ്റുപാടിലുളള ഇവരുടെ ജീവിതം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതോടെയാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരത്തിന്റെ യഥാർഥ സ്ഥിതി പ്രേക്ഷകർ അറിഞ്ഞത്. ഇതിനു പിന്നാലെയാണ് താരസംഘടനയുടെ ഇടപെടൽ.

വൃത്തിഹീനമായ ചുറ്റ് പാട്

വൃത്തിഹീനമായ ചുറ്റ് പാട്

എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. വളരെ വൃത്തി ഹീനമായ ചുറ്റ് പാടിലാണ് ഇവരുടെ താമാസം. മകനും മരുമകളും രണ്ട് പേരക്കുട്ടികൾക്കൊപ്പമാണ് പൊളിഞ്ഞു വീഴാറായ ഷെട്ടിൽ മോളി കണ്ണമാലിയുടെ താമസം. കഴിഞ്ഞ എട്ട് വർഷമായി ഈ കുടുംബം ഇവിടെയാണ് താമസം.

പരാതിയുമായി മരുമകളുടെ വീട്ടുകാർ

പരാതിയുമായി മരുമകളുടെ വീട്ടുകാർ

മകന്റെ ഭാര്യയ്ക്ക് അമ്മുമ്മ ഇഷ്ടധാനമായി നൽകിയ സ്ഥലത്താണ് കഴിഞ്ഞ എട്ട് വർഷമായി താമസിക്കുന്നത്. ചെല്ലാനം കണ്ടക്കടവിലെ മൂന്ന് സെന്റ് സ്ഥലം, പട്ടയമായിട്ടാണ് അത് നൽകിയത്. അത് കൃത്യമായി മുദ്രപേപ്പറിൽ കാണിച്ചിട്ടുമുണ്ട്. എന്നാൽ വീട് വെയ്ക്കാൻ തയ്യാറെടുക്കുമ്പോഴാണ് മരുമകളുടെ വീട്ടുകാർ രംഗത്തെത്തിയത്. കയ്യിലുള്ളതും സ്വർണ്ണവും നുള്ളിപ്പെറുക്കിയാണ് വീട് വെയ്ക്കാൻ തയ്യാറായത്. എന്നാൽ അതിനെ എതിർത്ത് മരുമകളുടെ വീട്ടുകർ എത്തുകയായിരുന്നു. നേരത്തെ മോളി കണ്ണമാലി മനോരമ ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നു

കള്ളക്കേസിൽ  കുരിക്കി

കള്ളക്കേസിൽ കുരിക്കി

വീട് വയ്ക്കുന്നിലുള്ള എതിർപ്പിനൊപ്പം തന്നേയും മകനേയും കഞ്ചാവ് കേസിലും മറ്റും കുടുക്കാനും ഇവർ ശ്രമിക്കുന്നുണ്ടെന്നും മോളി നേരത്തെ മനോര ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നുന. തന്റേയും മകന്റേയും പേരിൽ കണ്ണമാലി പോലീസ് സ്റ്റേഷനിൽ കള്ളക്കേസും നൽകിയിരുന്നു. തങ്ങൾ കഞ്ചാവും മാദ്യപാനവുമാണെന്നാണ് ഇവർ നൽകിയ പരാതി. പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി മതിയായി. ആരേയും സ്വത്ത് പിടിച്ചെടുക്കുന്നതല്ലെന്നും അർഹതപ്പെട്ടതാണ് ചോദിക്കുന്നതെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X