»   » മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാല്‍ തൊട്ടു, ജയസൂര്യയ്ക്ക് അമ്മയുടെ സ്‌നേഹ സമ്മാനം

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാല്‍ തൊട്ടു, ജയസൂര്യയ്ക്ക് അമ്മയുടെ സ്‌നേഹ സമ്മാനം

By: Sanviya
Subscribe to Filmibeat Malayalam

63ാംമത് ദേശീയ അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ ജയസൂര്യയ്ക്ക് താര സംഘടനയായ അമ്മയുടെ സമ്മാനം. കൊച്ചിയില്‍ വച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വച്ചായിരുന്നു ജയസൂര്യയെ ആദരിച്ചത്.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഇപ്പോഴിതാ അമ്മ തന്ന സമ്മാനത്തിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ ജയസൂര്യ പങ്കു വച്ചിരിക്കുന്നു. ഫോട്ടോസും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോസ് കാണൂ..

amma-congratulates-jayasurya-29

ദേശീയ അവാര്‍ഡിന് അര്‍ഹനായതിന് അമ്മ കുടുംബത്തിന്റെ സ്‌നേഹ സമ്മാനം. മനസിലെ വിഗ്രഹങ്ങളില്‍ നിന്നുള്ള അനുഗ്രഹ വര്‍ഷം. ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

സുസു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു ജയസൂര്യയ്ക്ക് അവാര്‍ഡ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സുസു സുധി വാത്മീകത്തില്‍ വിക്കന്റെ വേഷമായിരുന്നു ജയസൂര്യ അവതരിപ്പിച്ചത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും തിളങ്ങി.

-
-
-
-
-
-
-
-
-
-
-
English summary
Jayasurya, the versatile actor of Mollywood has won a special jury mention in the 63rd National Film awards.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam