For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറയാതിരിക്കാൻ വയ്യ!! വനിത സംഘടനയുടെ ആരോപണങ്ങൾക്ക് ഉഗ്രൻ മറുപടി, പറയുന്നത് ഇങ്ങനെ..

  |

  അമ്മയിലേയ്ക്കുള്ള ദിലീപിനെ തിരിച്ചെടുക്കുന്നതും ഇതിനെതിരെയുള്ള വിനിത സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അമ്മയെ അനകൂലിച്ചു ഡബ്യൂസിസിയെ വിമർശിച്ചും സിനിമ മേഖലയുടെ അകത്തും പുറത്തുമുളളവർ രംഗത്തെത്തിയിരുന്നു. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരേയും ഒരു സിനിമ മേഖലയിലെ ഒരു കുട്ടർ രംഗത്തെത്തിയിരുന്നു.

  amma

  മോഹൻലാലോ മമ്മൂട്ടിയോ അല്ല അമ്മ യോഗത്തിലെ താരം! ഞെട്ടിച്ചത് ഊർമിള ഉണ്ണി, യോഗത്തിൽ സംഭവിച്ചത്

  ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്ന തീരുമാനം അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുന്നതിനു തുല്യമാണെന്ന് വുമൻ കലക്ടീവ് ആരോപിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ യായിരുന്നു വനിത കൂട്ടായ്മ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. എന്നാൽ ഇതിനു പിന്നാലെയായിരുന്നു വിമർശനങ്ങളുടെ ശരങ്ങൾ ഉയർന്നു വന്നത്. ഇപ്പോഴിത വനിത സംഘടനയ്ക്ക് മറുപടിയുമായി തിരക്കഥകൃത്ത് മനോജി രാംസിങ് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെ.

  ദിലീപിനെ പുറത്താക്കിയത് എന്തിന്!! അമ്മയ്ക്കെതിരെ വിമർശനവുമായി തിരക്കഥാകൃത്ത്, ഇവർ പറയുന്നത് കേൾക്കൂ

   അമ്മ രാഷ്ട്രീയ സംഘടനയല്ല

  അമ്മ രാഷ്ട്രീയ സംഘടനയല്ല

  അമ്മ എന്നത് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ മാത്രം സ്വകാര്യ സംഘടനയാണ്, അതുമായി തനിയ്ക്കൊരു ബന്ധമില്ല . ഡ‍ബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വയിച്ചിരുന്നു. അതിനാൽ ചിലത് പറയാതെ വയ്യ എന്ന് കുറിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അമ്മ എന്നത് ഒരു രാഷ്ട്രീയ സംഘടനയോ ഒരു സ്വകാര്യ ഏജൻസിയോ അല്ല. അതിലെ അംഗങ്ങളുടെ ക്ഷേമം ലാക്ഷ്യമാക്കി, അതിലെ അംഗങ്ങളുടെ അഭിപ്രായ പ്രകാരം, അവരുടെ മൂലധനം കൊണ്ട്, അവർക്കായി മാത്രം പ്രവർത്തിക്കുന്ന സംഘടനയാണ്. സ്വാഭാവികമായും, അതിന്റെ തീരുമാനങ്ങളിൽ അംഗങ്ങൾക്കല്ലാതെ മറ്റാർക്കാണ് അവകാശം ! അതിലെ അംഗങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് എതിരെ പ്രതികരിക്കുന്നത്, ജനാധിപധ്യ വിരുദ്ധതയുൾക്കൊള്ളുന്ന ശുദ്ധ മണ്ടത്തരവുമാണെന്ന് അദ്ദേഹം കുറിച്ചു.

  അമ്മ അതിലെ അംഗങ്ങളുടെ പ്രസ്ഥാനം

  അമ്മ അതിലെ അംഗങ്ങളുടെ പ്രസ്ഥാനം

  സിപിഎം അംഗങ്ങൾ അവരുടെ പാർട്ടിക്കുള്ളിൽ എടുക്കുന്ന തീരുമാനങ്ങളെ ബിജെപി വിമർശിക്കുന്നതു പോലുള്ള വിഡ്ഢിത്തരം പോലുമല്ല എന്നോർക്കണം; കാരണം സിപിഎം ജനകീയ പ്രസ്ഥാനമാണ്. അമ്മ അതിലെ അംഗങ്ങളുടെ സ്വകാര്യ പ്രസ്ഥാനം മാത്രമാണ്. അതാണ് ഡബ്ല്യൂസിസിയുടെ പോസ്റ്റിനെ മ്ലേച്ചമാക്കുന്നതും. ഒരു ആക്രമണത്തെ അതിജീവിച്ചവരും, മറ്റൊരു ആക്രമണത്തെ അതിജീവിക്കാൻ ശ്രമിക്കുന്നവരും സംഘടനയിൽ ഒരുമിച്ചുണ്ടാവാൻ പാടില്ല എന്ന് ബൈലായിൽ പറയുന്നുണ്ടോ എന്നറിയില്ല, എസിടി പ്രകാരം ഇല്ലെന്നുറപ്പ്

   താരത്തിനെ പുറത്താക്കിയത് നിയമത്തിനനുസരിച്ചല്ല

  താരത്തിനെ പുറത്താക്കിയത് നിയമത്തിനനുസരിച്ചല്ല

  അന്ന് ഒരു നിതിന്യായ സംവിധാനവും പറഞ്ഞിട്ടല്ല പ്രസ്തുത അംഗത്തെ പുറത്താക്കിയത്. അന്ന് ആ അവസരത്തിൽ അടിയന്തിര ഭരണസമിതിക്ക് അങ്ങിനെ തോന്നിയിട്ടുണ്ടാവും, ഇപ്പോൾ ജനറൽ ബോഡി അത് നിയമാനുസൃതമല്ല എന്ന് കണ്ട് തിരുത്തിയിട്ടും ഉണ്ടാവും അത് അവരുടെ സംഘടനയുടെ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനമല്ലേ, അത് അവരുടെ അവകാശമല്ലേ ? നമ്മൾ പൊതു സമൂഹത്തെ ബാധിക്കുന്നതല്ല, അമ്മയുടേയോ, WCC ടെയോ പോലുള്ള സംഘടനകളുടെ തീരുമാനങ്ങൾ ഒന്നും തന്നെ.ഇതിലൊക്കെ അപലപിച്ചഭിപ്രായം പറയുന്നവരെ കാണുമ്പോൾ ഓർമ്മ വരുന്നത്; അന്യന്റെ വീട്ടീന്ന് അയൽക്കാരുടെ നിർബന്ധം കാരണം ഇറക്കിവിട്ട മകളെ പിന്നീട് തിരിച്ചു വീട്ടിൽ കയറ്റിയത് കണ്ട് പരവേശപ്പെടുന്ന കുശുമ്പത്തി സുശീല ടീച്ചറിനെയാണ് ! - ആശംസകളോടെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്

  ദിലീപിനെ തിരിച്ചെടുക്കുന്നു

  ദിലീപിനെ തിരിച്ചെടുക്കുന്നു

  താരസംഘടനയായ അമ്മയിലേയ്ക്ക് ദിലീപിനെ വീണ്ടും തിരിച്ചെടുക്കുന്നു എന്നുളള പുതിയ ഭരണസമിതിയുടെ തിരുമാനം വന്നതിനു പിന്നാലെ അമ്മയുടെ നടപടിയെ വിമർശിച്ച് വനിത സംഘടന രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ അവർ വനിത സംഘടന എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിക്രമത്തിൽ നിന്ന് അതിജീവിക്കപ്പെട്ട നടിയെ അപമാനിക്കുന്നതിനു തുല്യമായിപ്പോയെന്ന് വനിത സംഘടന ആരോപിച്ചു. കൂടാതെ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു

  English summary
  amma dileep issue script writer manoj ramsingh aganist wcc
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X