വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കി അമ്മ? പുതിയ കമ്മിറ്റി ഡബ്യൂസിസിയ്‌ക്കേറ്റ തിരിച്ചടിയോ? കാണാം

By Midhun

മലയാള സിനിമയിലെ താരസംഘടനയായ അമ്മ പുതിയ കമ്മിറ്റി രൂപീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വര്‍ഷങ്ങളായി അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തു തുടരുന്ന ഇന്നസെന്റ് അടക്കമുളളവര്‍ മാറിനിന്നതാണ് ഇത്തവണ കമ്മിറ്റി രൂപീകരണത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്. സംഘടനയുടെ തലപ്പത്തേക്ക് പുതിയ ആളുകള്‍ വരണമെന്നായിരുന്നു അടുത്തിടെ ഒരു ചടങ്ങില്‍ വെച്ച് ഇന്നസെന്റ് അഭിപ്രായപ്പെട്ടിരുന്നത്.

സംഘടനയെ മുന്നോട്ടുനയിക്കാന്‍ കഴിവുളള ഒരുപാട് താരങ്ങള്‍ മലയാള സിനിമയിലുണ്ടെന്നും അവരെല്ലാം മുന്നോട്ട് വരണമെന്നും നടന്‍ പറഞ്ഞിരുന്നു. അതേസമയം അമ്മയുടെ പ്രസിഡണ്ടായി നടന്‍ മോഹന്‍ലാല്‍ ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇത്തവണ വനിതകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയുളള ഒരു കമ്മറ്റി രൂപീകരണമായിരിക്കും സംഘടനയിലുണ്ടാവുകയെന്നും റപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

അമ്മയുടെ പുതിയ കമ്മിറ്റി

അമ്മയുടെ പുതിയ കമ്മിറ്റി

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നസെന്റ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറിയതാണ് ഇത്തവണ കമ്മിറ്റി രൂപീകരണത്തില്‍ ശ്രദ്ധേയമായിരിക്കുന്നത്. അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി വന്നപ്പോള്‍ മറ്റാരും മല്‍സരിക്കാന്‍ രംഗത്തു വരാത്തതിനാലാണ് ലാലേട്ടന്‍ എതിരല്ലാതെ തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായത്. മോഹന്‍ലാലിന് മറ്റു താരങ്ങളുടെയെല്ലാം വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

പുതിയ ഭാരവാഹികള്‍

പുതിയ ഭാരവാഹികള്‍

കെബി ഗണേഷ്‌കുമാറും മുകേഷും അമ്മയുടെ പുതിയ വൈസ് പ്രസിഡണ്ടുമാരായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നിലവില്‍ എംഎല്‍ എമാരായ ഇരുവരുടെയും സാന്നിദ്ധ്യം സംഘടനയ്ക്കു വളരെയധികം മുതല്‍കൂട്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ജനറല്‍ സെക്രട്ടറിയായി ഇത്തവണ ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖുമാണ് എത്തുന്നത്. ദിലീപ് പ്രവര്‍ത്തിച്ച ട്രഷറര്‍ സ്ഥാനത്തേക്ക് നടന്‍ ജഗദീഷ് എത്തുമെന്നാണ് അറിയുന്നത്

വനിതാ പ്രാധിനിത്യം

വനിതാ പ്രാധിനിത്യം

അമ്മയുടെ പുതിയ കമ്മിറ്റിയില്‍ വനിതകള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നത് ശ്രദ്ധേയമായിരിക്കുകയാണ്. ഇത്തവണ നാലു നടിമാര്‍ സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ എത്തുമെന്നാണ് അറിയുന്നത്. ശ്വേതാ മേനോന്‍,രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണ് സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് എത്തുന്നത്. ഇന്ദ്രന്‍സ്,ടിനി ടോം,സുധീര്‍ കരമന തുടങ്ങിയവരാണ് പുതിയതായി എക്‌സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് എത്തുന്ന മറ്റു താരങ്ങള്‍.

ഡബ്യുസിസി

ഡബ്യുസിസി

മലയാള സിനിമയിലെ വനിതകള്‍ക്കായി രൂപികരിച്ച സംഘടനയായിരുന്നു ഡബ്യൂസിസി. മലയാള സിനിമയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സംഘടനയില്‍ അംഗങ്ങളായിട്ടുളളത്. കൊച്ചിയില്‍ യുവനടിക്കു നേരെയുണ്ടായ സംഭവത്തെ തുടര്‍ന്നായിരുന്നു വനിതകള്‍ക്കായി മാത്രം ഡബ്യൂസിസി എന്ന കൂട്ടായ്മ രൂപീകരിച്ചത്. അമ്മയുടെ പുതിയ കമ്മിറ്റിയില്‍ വനിതകള്‍ കൂടുതലായി വരുന്നതോടെ ഡബ്യൂസിസിയുടെ പ്രാധാന്യം കുറയുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

പുതിയ കമ്മിറ്റി ഡബ്യൂസിസിയ്ക്ക് തിരിച്ചടിയോ

പുതിയ കമ്മിറ്റി ഡബ്യൂസിസിയ്ക്ക് തിരിച്ചടിയോ

വനിതാ കൂട്ടായ്മയെന്ന പേരിലാണ് ഡബ്യൂസിസി രൂപീകരിച്ചിരുന്നതെങ്കിലും മലയാള സിനിമയിലെ മുഴുവന്‍ സ്ത്രീകളും ഇതില്‍ അംഗങ്ങളായിരുന്നില്ല. ഡബ്യുസിസി രൂപീകരിച്ച സമയത്തും താരസംഘടനയില്‍ നിന്നൊഴിയാന്‍ മറ്റു നടിമാര്‍ തയ്യാറായിരുന്നില്ല. മാത്രമല്ല കൂട്ടായ്മ രൂപീകരിച്ച ശേഷം നിരവധി വിവാദങ്ങളാണ് മലയാള സിനിമാ രംഗത്ത് ഉടലെടുത്തിരുന്നത്. കുറച്ച് പേര്‍ക്ക് മാത്രം പ്രാധാന്യമുളള കൂട്ടായ്മയാണ് ഡബ്യൂസിസിയെന്നാണ് സംഘടനയില്‍ അംഗങ്ങളല്ലാത്ത നടിമാര്‍ അഭിപ്രായപ്പെട്ടിരുന്നത്. അമ്മയുടെ പുതിയ കമ്മറ്റിയില്‍ വനിതകള്‍ക്ക് പ്രാധിനിത്യം കൊടുത്തതോടെ ഡബ്യൂസിസിയ്ക്ക് താരസംഘടന നല്‍കിയ തിരിച്ചടിയാണ് ഇതെന്നാണ് കമന്റുകള്‍ വരുന്നത്‌. സൗഹൃദാന്തരീക്ഷത്തില്‍ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയാകും സംഘടനയില്‍ ഉണ്ടാകുകയെന്ന് അമ്മയോട് അടുത്ത വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X