ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വീണ്ടും! 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്നെ വിളിച്ചുവരുത്തും

By Midhun Raj

നിര്‍മ്മാതാക്കളുമായുളള പ്രശ്‌നവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗവുമായി അമ്മ സംഘടന വീണ്ടും ചര്‍ച്ച നടത്തും. ജനുവരി ഒന്‍പതിന് കൊച്ചിയില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തിലേക്കാണ് നടനെ വിളിക്കുക. യോഗത്തില്‍ ഷെയ്‌ന് പറയാനുളള കാര്യങ്ങള്‍ സംഘടന കേള്‍ക്കും. ഈ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനുളള നീക്കങ്ങളാണ് അമ്മ നടത്തുന്നത്. ഷെയ്ന്‍ നിഗത്തെ കേട്ട ശേഷമായിരിക്കും താരസംഘടന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുക.

shane nigam

നേരത്തെ ഐഫ്എഫ്‌കെയില്‍ വെച്ചുളള ഷെയ്‌ന്റെ പരാമര്‍ശം നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചിരുന്നു. 'മനോരാഗി' പരാമര്‍ശം നടത്തിയ ഷെയ്ന്‍ ഇനി മാപ്പ് പറയാതെ വീട്ടുവീഴ്ച വേണ്ട എന്നതായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്. ഇക്കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം രഞ്ജിത്തായിരുന്നു സംഘടനയുടെ നിലപാട് അറിയിച്ചത്. തുടര്‍ന്ന് തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി ഷെയ്ന്‍ ഫെഫ്ക,അമ്മ,പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കത്തയച്ചിരുന്നു.

നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമാണോ മനോരോഗമാണോ എന്ന പ്രസ്താവനയിലാണ് നടന്‍ മാപ്പ് പറഞ്ഞത്. എന്നാല്‍ ഷെയ്‌ന്റെ മാപ്പ് ചോദിച്ചുളള കത്ത് നിര്‍മ്മാതാക്കള്‍ തളളിയിരുന്നു. നടന്‍ നേരിട്ടുവന്ന് മാപ്പ് ചോദിക്കണമെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് നിര്‍മ്മാതാക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X