മമ്മൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വെണ്ടെന്ന് വെച്ചു! ദിലീപുമില്ല, അമ്മയുടെ പുതിയ സാരഥികള്‍ ഇവരാണ്..

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ മറ്റൊരു വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്ന് കൊണ്ടിരിക്കുകയാണ്. സംഘനടയിലെ പുതിയ ഭാരവാഹികള്‍ ഇന്ന് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അതിനാല്‍ തന്നെ ഇത്തവണത്തെ യോഗത്തിന് വേണ്ടി മലയാള സിനിമ കാത്തിരിക്കുകയായിരുന്നു.

ഇന്നസെന്റ് പതിനേഴ് വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോല്‍ മോഹന്‍ലാല്‍ പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. പുതുമുഖ താരങ്ങളടക്കം ഇത്തവണത്തെ എക്‌സീക്യൂട്ടിവ് അംഗങ്ങളിലും മാറ്റം വന്നിരുന്നു. ദിലീപിന്റെ തിരിച്ച് വരവിനെ കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്തില്ലെങ്കിലും ചില സ്ഥാന കയറ്റങ്ങളും മാറ്റങ്ങളും ഉണ്ടായിരിക്കുകയാണ്.

 പുതിയ സാരഥികള്‍

പുതിയ സാരഥികള്‍

പ്രസിഡന്റ്- മോഹന്‍ലാല്‍
സെക്രട്ടറി- സിദ്ദിഖ്
വൈസ് സെക്രട്ടറി- മുകേഷ്, ഗണേശ് കുമാര്‍
ജനറല്‍ സെക്രട്ടറി- ഇടവേള ബാബു
ട്രഷറര്‍- ജഗദീഷ്

എക്‌സീക്യൂട്ടിവ് മെമ്പേഴ്‌സ്: ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരയണന്‍കുട്ടി, ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍. 460 അംഗങ്ങളുള്ള അമ്മയെ 2018 മുതല്‍ 2021 വരെ നയിക്കുന്നത് ഇവരായിരിക്കും.

പഴയ അംഗങ്ങള്‍

പഴയ അംഗങ്ങള്‍

2015 ലായിരുന്നു ഇതിന് മുന്‍പ് അമ്മയില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നിരുന്നത്. വര്‍ഷങ്ങളായി തുടരുന്ന പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് തന്നെയായിരുന്നു. മോഹന്‍ലാല്‍ വൈസ് പ്രസിഡന്റ്, മമ്മൂട്ടി ജനറല്‍ സെക്രട്ടറി, ഇടവേള ബാബു സെക്രട്ടറി, ദിലീപ് ട്രഷറര്‍,
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, രമ്യ നമ്പീശന്‍, മുകേഷ്, ദേവന്‍, മണിയന്‍പിള്ള രാജു, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു.

 ഇത്തവണ മമ്മൂട്ടിയില്ല

ഇത്തവണ മമ്മൂട്ടിയില്ല

കഴിഞ്ഞ മൂന്ന് വര്‍ഷം അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയായിരുന്നു. ഇത്തവണ ആ സ്ഥാനത്ത് നിന്നും മമ്മൂട്ടി മാറിയിരിക്കുകയാണ്. മുന്‍പ് സെക്രട്ടറിയായിരുന്ന ഇടവേള ബാബുവാണ് ഇനി മുതല്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുന്നത്. മമ്മൂട്ടി ഈ സ്ഥാനത്ത് നിന്നും മാറുന്നതിനെ കുറിച്ച് മുന്‍പ് റിപ്പോര്‍ട്ടുകളൊന്നുമില്ലായിരുന്നു. മമ്മൂട്ടി പിന്മാറുമ്പോള്‍ വീട്ടിലേക്ക് റീത്തുമായി ആളുകള്‍ വരുമെന്ന് തമാശയായി ഇന്നസെന്റ് പറഞ്ഞിരുന്നു. മമ്മൂട്ടി സ്ഥാനം പിന്മാറിയതിനെ കുറിച്ച് മുകേഷും തുറന്ന് സംസാരിച്ചിരുന്നു. മുന്‍പ് അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടി എന്ന് വിശേഷിപ്പിച്ച് ആരെങ്കിലും കേട്ടിരുന്നോ? അദ്ദേഹം തന്നെ ഉണ്ടാക്കിയെടുത്ത വേറെ ഒരുപാട് വിശേഷണങ്ങളുണ്ടെന്നും മുകേഷ് പറയുന്നു.

 ട്രഷററായി ജഗദീഷ്

ട്രഷററായി ജഗദീഷ്

അമ്മയുടെ അംഗത്വത്തില്‍ നിന്നും ട്രഷറര്‍ സ്ഥാനത്ത്് നിന്നും പുറത്താക്കിയിരുന്നു. ഇതുവരെ ആ സ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെടുത്തില്ലായിരുന്നു. എന്നാല്‍ മുന്‍പ് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ പോലെ തന്നെ പുതിയ ട്രഷററായി ജഗദീഷ് സ്ഥാനമേറ്റിരിക്കുകയാണ്. ദിലീപ് ട്രഷറര്‍ ആവുന്നതിന് മുന്‍പ് ജഗദീഷ് തന്നെയായിരുന്നു ട്രഷറര്‍ സ്ഥാനത്ത് ഉണ്ടായിരുന്നത്. വീണ്ടും ആ സ്ഥാനത്തേക്ക് താരം എത്തിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X