രാജി കത്ത് 10 ന് കിട്ടി!! ദിലീപ് അമ്മയിൽ നിന്ന് അകത്തോ പുറത്തോ, എല്ലാം 24 ന് അറിയാം
ഒക്ടോബർ 13ന് അമ്മയ്ക്കെതിരെ നടിമാർ പരസ്യപ്രഖ്യാപനവുമായി രംഗത്തെത്തിയത്
Recommended Video

മലയാള സിനിമയിൽ വീണ്ടും അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. നടിയെ അക്രമിച്ച കേസിൽ ആരോപണ വിധേയാനായ നടൻ ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന താരസംഘടനയുടെ നിലപാടാണ് ഭിന്നതയുടെ മൂല കാരണമായത്. ഇതിനെ തുടർന്ന് നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസി അമ്മയ്ക്കെതിരെ രംഗത്തെത്തുകയും ദിലീപിനെ സംഘടനയിൽ നിനന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നിരവധി വാദ-വിദാദങ്ങൾക്കൊടുവിൽ അക്രമിക്കപ്പെട്ട് നടി ഉൾപ്പെടെയുള്ള നാലു പേർ അമ്മയിൽ നിന്ന് രാജിവെച്ച് പുറത്തുപോയിരുന്നു.
ഡബ്ല്യൂസിസിയിലെ അംഗങ്ങളായ നടിമാർ പുറത്തു പോയിട്ടും നടനെ പുറത്താക്കാൻ അമ്മ തയ്യാറായിരുന്നില്ല. ഇത് നടിമാരെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അമ്മയിൽ കത്ത് നൽകിയിരുന്നു. കത്തിനു വേണ്ടവിധത്തിലുളള പരിഗണന ലഭിക്കാത്തതിനെ തുടർന്ന്, ഒക്ടോബർ 13ന് അമ്മയ്ക്കെതിരെ നടിമാർ പരസ്യപ്രഖ്യാപനവുമായി രംഗത്തെത്തിയത് . ദിലീപിന്റെ അമ്മയിലെ ഇപ്പോഴത്തെ സ്ഥനമുൾപ്പെടെ സംഘടനയ്ക്കെതിരെ ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിമായി അമ്മ ഭാരവാഹികൾ രംഗത്തത്തിയത്.

ദീലീപ് രാജി കത്ത് നൽകി
താരസംഘടനയിൽ ദിലീപുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിന്റെ പശ്ചാത്തലത്തിൽ നടൻ താരസംഘടനയിൽ നിന്ന് രാജിവെച്ചതായി പ്രസിഡന്റ് മോഹൻലാൽ വെളിപ്പെടുത്തി. നടിമാരുടെ പ്രസ്മീറ്റിനു പിന്നാലെയായിരുന്നു ദിലീപിന്റെ രാജി വിവരം പുറത്തു വന്നത്. കഴിഞ്ഞ ഒക്ടോബർ 10 ന് ദിലീപ് രാജി കത്ത് നൽകിയെന്നാണ് അമ്മയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.

ദിലീപിന്റെ രാജി നടപടികൾ
ദിലീപിൽ നിന്ന് അമ്മ രാജി കത്ത് സ്വീകരിച്ചുവെന്നും സിദ്ദിഖ് പറഞ്ഞു. എന്നാൽ 24 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുളളുവെന്നും സിദ്ദീഖ് പറഞ്ഞു. എക്സിക്യൂട്ടീവ് യോഗം ചേർന്നതിനു ശേഷം മാത്രമേ ഇതിനെ കുടുതൽ പറയാൻ കഴിയുകയുള്ളൂവെന്നും താരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദിലീപിന്റേത് വലിയ മനസ്
രാജി നൽകാൻ കാണിച്ച ദിലപിന്റെ മനസ് വളരെ വലുതാണെന്ന് പ്രസ്മീറ്റിൽ കെപിഎസി ലളിത പറഞ്ഞു. താൻ കാരണ സംഘടനയിൽ ഒരു പ്രശ്നം വേണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് രാജി കത്ത് നൽകിയതെന്നും നടി പറഞ്ഞു. ഇത് ദിലീപിന്റെ മനസ്സിന്റെ വലിപ്പമാണെന്നും കെപിഎസി ലളിത കൂട്ടിച്ചേർത്തു. ദീലീപുമായി മാത്രമല്ല നടിയുമായി വളരെ നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ് താനെന്നു താരം കൂട്ടിച്ചേർത്തു.

ദിലീപിന്റെ പേര് നടി പറഞ്ഞിട്ടില്ല
കേസിൽ ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. ഇതു സംബന്ധമായ കേസ് കോടതിയിൽ നടക്കുകയാണ്. അതേ സമയം ഒരിക്കൽ പോലും ദിലീപിന്റെ പേര് നടി പറഞ്ഞിട്ടില്ല. കൊടും ക്രിമിനലായ പൾസർ സുനി മാത്രമാണ് മൂന്ന് നാല് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന്റെ പേര് വിളിച്ചു പറയുന്നത്. തങ്ങളുടെ സഹോദരിയെ ആക്രമിച്ച പള്‍സര്‍ സുനിയോട് നടിമാര്‍ക്ക് ദേഷ്യമില്ല. ഒരു വ്യക്തിയും സംഘടനയേക്കാള്‍ വലുതല്ലെന്ന് മനസ്സിലാക്കണം.


Click it and Unblock the Notifications