പൃഥ്വിരാജ്, നിവിന്‍ പോളി, ഫഹദ് യുവതാരങ്ങളില്ലാതെ അമ്മയുടെ യോഗം! അമ്മ പിളര്‍പ്പിലെക്കോ?

അഴിച്ച് പണികള്‍ നടത്തി താരസംഘടനയായ അമ്മയുടെ നേതൃത്വനിരയിലേക്ക് പുതിയ സാരഥികള്‍ എത്തിയിരിക്കുകയാണ്. പതിനേഴ് വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനം ഒഴിവാക്കി ഇന്നസെന്റ് പുറത്ത് പോയപ്പോള്‍ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തി. അതേ സമയം മമ്മൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയിരിക്കുകയാണ്.

മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന കാര്യമായിരുന്നു ദീലിപിനെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് അറിയാന്‍. ഒടുവില്‍ അത് തന്നെ സംഭവിച്ചിരിക്കുകയാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തിരിക്കുകയാണ്. അതേ സമയം യുവതാരങ്ങള്‍ വിട്ട് നിന്നതോടെ അമ്മയില്‍ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്.

 ദിലീപിനെ തിരിച്ചെടുക്കുമോ?

ദിലീപിനെ തിരിച്ചെടുക്കുമോ?

അടുത്തിടെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്നുള്ള കാര്യം ഇന്നസെന്റ് ആയിരുന്നു തുറന്ന് പറഞ്ഞത്. ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞിരുന്നതും. മാത്രമല്ല ദിലീപ് വിഷയം ചര്‍ച്ച ചെയ്യാന്‍ സാധ്യതയില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു.

 മുറവിളിയായിരുന്നു

മുറവിളിയായിരുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതോടെയായിരുന്നു അമ്മയുടെ അംഗത്വത്തില്‍ നിന്നും ജനപ്രിയനടന്‍ ദിലീപിനെ പുറത്താക്കിയത്. ദിലീപിന്റെ ട്രഷറര്‍ സ്ഥാനത്തേക്ക് ജഗദീഷ് എത്തിയിരിക്കുകയാണ്. ദിലീപിനെ കുറിച്ചുള്ള കാര്യം അജണ്ടയില്‍ ഇല്ലെന്നും ചര്‍ച്ച ചെയ്യില്ലെന്ന് കരുതിയിരുന്നെങ്കിലും ഊര്‍മിള ഉണ്ണിയാണ് ദിലീപിനെ പുറത്താക്കിയത് ശരിയായില്ലെന്നും തിരിച്ചെടുക്കണമെന്നും വാദിച്ചത്. മുമ്പ് ജഗതി ശ്രീകുമാറിനെതിരേ ആരോപണം വന്നപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമായിരുന്നു ചെയ്തതെന്നും ചിലര്‍ വാദിച്ചു.

ദിലീപിനെ തിരിച്ചെടുത്തു..

ദിലീപിനെ തിരിച്ചെടുത്തു..

സിദ്ദിഖും ദിലീപിനെ തിരിച്ചെടുക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒടുവില്‍ ദിലീപിനെ പുറത്താക്കിയത് ചട്ടപ്രകാരമായിരുന്നില്ലെന്ന് ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞതോടെ കൂടുതല്‍ ചര്‍ച്ചകളില്ലാതെ ദിലീപിനെ തിരിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അഭിപ്രായം എന്താണെന്ന് അറിയാന്‍ എല്ലാവരും കാത്ത് നിന്നിരുന്നെങ്കിലും ദിലീപിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹന്‍ലാലും അഭിപ്രായം പറയാതെ മാറി നിന്നതും ശ്രദ്ധേയമായി.

താരങ്ങളുടെ അസാന്നിധ്യം

താരങ്ങളുടെ അസാന്നിധ്യം

യോഗത്തില്‍ ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുമോ ഇല്ലയോ എന്ന കാര്യത്തിലും നിശ്ചയമില്ലായിരുന്നു. എന്നാല്‍ മാസ് എന്‍ട്രിയുമായി കൃത്യ സമയത്ത് തന്നെ മമ്മൂട്ടി എത്തിയിരുന്നു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നിന്നും യുവതാരങ്ങള്‍ മാറി നില്‍ക്കാതിരിക്കാന്‍ നേതൃത്വം ഒരുപാട് ശ്രമിച്ചിരുന്നു. ഇത് അമ്മയില്‍ ഭിന്നതയുണ്ടെന്ന് പ്രചരിക്കാതിരിക്കാന്‍ വേണ്ടിയിരുന്നു. യോഗത്തിലേക്ക് പൃഥ്വിരാജിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായിട്ടും റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, എന്നിവരോടും യോഗത്തിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബനും എക്‌സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യയും ഒഴികെയുള്ള യുവതാരങ്ങളൊന്നും വന്നിരുന്നില്ല.

യുവതാരങ്ങള്‍ പിന്മാറിയതിന് കാരണം?

യുവതാരങ്ങള്‍ പിന്മാറിയതിന് കാരണം?

നടി ആക്രമിക്കപ്പെട്ടതിന്റെ സഹാചര്യത്തില്‍ ആരംഭിച്ച ഡബ്ല്യുസിസി എന്ന വനിതാ കൂട്ടായ്മയിലെ അംഗങ്ങളും ദിലീപിനെ പുറത്താക്കുന്നതിന് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നവരും യോഗത്തില്‍ എത്തിയിരുന്നില്ല. പൃഥ്വിരാജ്, രമ്യ നമ്പീശന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഇവര്‍ക്കൊപ്പം ആസിഫ് അലി, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാനും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല.

വനിതാ കൂട്ടായ്മ

വനിതാ കൂട്ടായ്മ

മലയാള സിനിമയിലെ വനിതകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന ലക്ഷ്യവുമായി ആംരഭിച്ച വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെ കുറിച്ചും കാര്യമായ ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. അച്ഛന്‍ മരിച്ചതിനാല്‍ മഞ്ജു വാര്യര്‍ വരില്ലെന്നുള്ള കാര്യം നേരത്തെ പറഞ്ഞിരുന്നു. ബാക്കിയുള്ള നടിമാരും യോഗത്തില്‍ എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. ദിലീപിനെ തിരിച്ചെടുത്തതും യുവതാരങ്ങളും വനിതാ കൂട്ടായ്മയും എതിര്‍പ്പും എല്ലാം ചേര്‍ത്ത് വായിച്ചാല്‍ അമ്മ പിളര്‍പ്പിലേക്ക് പോവുകയാണെന്നാണ് സൂചന. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെല്ലാം ഇക്കാര്യം വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X