മോഹൻലാലോ മമ്മൂട്ടിയോ അല്ല അമ്മ യോഗത്തിലെ താരം! ഞെട്ടിച്ചത് ഊർമിള ഉണ്ണി, യോഗത്തിൽ സംഭവിച്ചത്

മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിലാണ് ദിലീപിന് അമ്മയിലേയ്ക്ക് പച്ച കൊടി കിട്ടയത്.

മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി എന്നീ താര രാജക്കാന്മാരുടെ പേര് കഴിഞ്ഞിൽ അടുത്തത് പ്രേക്ഷകരുടെ പ്രിയ താരം ദിലീപ് തന്നെയാണ്. ദിലീപിന്റെ തലയ്ക്ക് ചുറ്റും കേസും ആരോപണങ്ങളും ചുറ്റിക്കറങ്ങുമ്പോഴും താരത്തിന് മുൻപ് നൽകിയ അതേ സ്നേഹവും ബഹുമാനവും പ്രേക്ഷകർ ഇന്നം നൽകുന്നുണ്ട്. കൂടാതെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൗഹൃദം സൂക്ഷിക്കുന്ന ഒരു താരം കൂടിയാണ് ദിലീപ്.

നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ജറൽ സെക്രട്ടറിയുമായിരുന്ന അമ്മ സമിതിയായിരുന്നു യോഗം ചേർന്ന് അന്ന് ദിലീപിനെ പുറത്താക്കിയത്. സംഭവം നടന്ന ഒരു വർഷം ആകുന്നതിനു മുൻപ് തന്നെ ദീലീപിന് വീണ്ടും അമ്മയിലേയ്ക്ക് തിരിച്ചെടുക്കുകയണ്. മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിലാണ് ദിലീപിന് നേരെ അമ്മ പച്ച കൊടി കാട്ടിയത്.

 യോഗത്തിൽ ഞെട്ടിച്ചത്  ഊർമിള ഉണ്ണി

യോഗത്തിൽ ഞെട്ടിച്ചത് ഊർമിള ഉണ്ണി

പുതിയ ജനറൽ ബോഡി യോഗത്തിന്റെ തുടക്കത്തിൽ ആരും ദിലീപിന്റെ മടങ്ങി വരവിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. എന്നാൽ നടി ഊർമിള ഉണ്ണിയാണ് ദിലിപിനെ അമ്മയിലേയ്ക്ക് മടക്കി കൊണ്ടു വരണം എന്നുള്ള ആവശ്യം ആദ്യം ഉന്നയിച്ചത്. തുടർന്നാണ് ഇതിനെ കുറിച്ചുളള ചർച്ചകൾ ആരംഭിച്ചത്. വനിതകൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം താരങ്ങളും ദിലീപിനെ പിന്തുണച്ചായിരുന്നു സംസാരിച്ചത്.

ദിലീപിനു വേണ്ടി താരങ്ങൾ

ദിലീപിനു വേണ്ടി താരങ്ങൾ

ദിലീപിനെ തിരികെ അമ്മയിലേയ്ക്ക് കൊണ്ടു വരാൻ താരങ്ങളുടെ ഭാഗത്ത് നിന്നുളള മുറവിളി ഉയരുകയാണ്. ജൂൺ 24 ന് ചേർന്ന് അമ്മയോഗത്തിൽ ഭൂരിഭാഗം പേരും ദിലീപിനെ അനുകൂലിച്ചായിരുന്നു സംസാരിച്ചത്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെയായിരുന്നെന്ന് ഇടവേള ബാബു അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ച് ഭൂരിഭാഗം താരങ്ങളും രംഗത്തെത്തിയിരുന്നു.

 നിയമപരമായി നേരിടാം

നിയമപരമായി നേരിടാം

ദിലീപിനെ അന്ന് അമ്മയിൽ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കാതെയായിരുന്നെന്നു. . അമ്മയുടെ നടപടിയ്ക്കെതിരെ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാതിരുന്നത് ആശ്വാസകരമായെന്ന് സിദ്ധിഖ് അഭിപ്രായപ്പെട്ടു. പുറത്താക്കലിനെതിരെ ദിലീപ് നിയപരമായി നീങ്ങിയിരുന്നെങ്കിൽ കഥ മറ്റൊന്നായേനെയെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു. അതേസമയം മമ്മൂട്ടിയോ മോഹൻലാലോ ദിലീപിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചിരുന്നില്ല.തോടെയാണ് ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് തിരിച്ചെടുക്കാൻ ധാരണയായത്.

ദിലീപിന്റെ താൽപര്യം

ദിലീപിന്റെ താൽപര്യം

2017 ഓഗസ്റ്റ് 11 നാണ് ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയത്. പുറത്താക്കൽ കഴിഞ്ഞ് 1 വർഷം പോലും തികയുന്നതിനും മുൻപാണ് താരത്തിനെ വീണ്ടും തിരിച്ചെടുക്കുന്നത്. എന്നാൽ സംഘടനയിൽ എതിർപ്പില്ലെങ്കിലും തീരുമാനം പറയേണ്ട്ത് ദിലീപാണ്. അദ്ദേഹത്തിന് താൽപര്യമുണ്ടെങ്കിൽ മാത്രമേ വീണ്ടും അമ്മയിലെ അംഗമാകാൻ സാധിക്കുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X