മാസ് എന്‍ട്രിയുമായി മമ്മൂട്ടി എത്തി, മോഹന്‍ലാല്‍ പ്രസിഡന്റ്! അമ്മയുടെ ജനറല്‍ ബോഡി യോഗം, ലൈവ് കാണൂ..

എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ശനിയാഴ്ച വൈകുന്നേരം അമ്മയുടെ എക്സീക്യൂട്ടിവ് യോഗവും ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ ജനറല്‍ ബോഡിയുമാണ് ചേരുന്നത്. കൃത്യം പത്ത് മണിയോടെ പ്രമുഖ താരങ്ങളെല്ലാം എത്തിയിരിക്കുകയാണ്. മമ്മൂട്ടി വരുമോ എന്ന കാര്യത്തെ കുറിച്ച് ആശങ്ക നിലനിന്നിരുന്നെങ്കിലും മാസ് എന്‍ട്രിയുമായി മമ്മൂക്ക എത്തിയിരിക്കുകയാണ്.

ശനിയാഴ്ച ചേരുന്ന എക്സീക്യൂട്ടിവ് യോഗത്തിന് ശേഷം ഞായറാഴ്ച രാവിലെ അമ്മയുടെ അംഗങ്ങളെല്ലാവരും എത്തിചേര്‍ന്നിരുന്നു. പ്രാര്‍ത്ഥനയോട് കൂടി തന്നെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് തുടക്കമായി. സ്വാഗത പ്രസംഗം നെടുമുടി വേണുവായിരുന്നു. കുടുംബ യോഗമാണെന്നാണ് നെടുമുടി പരിപാടിയെ വിശേഷിപ്പിച്ചത്.

 നെടുമുടിയുടെ വാക്കുകളിലേക്ക്..

നെടുമുടിയുടെ വാക്കുകളിലേക്ക്..

കഴിഞ്ഞ വര്‍ഷം അമ്മയെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രിയപ്പെട്ട ഒരുപാട് പേര്‍ നമ്മെ വിട്ടു പിരിഞ്ഞു. ഇപ്പുറത്ത് ഒരുപാട് പേര്‍ക്ക് പുരസ്‌കാരങ്ങള്‍ കിട്ടി. അങ്ങനെ ദു:ഖ, സുഖ സമ്മിശ്രമായ ഒരു വര്‍ഷം കടന്ന് പോയിരിക്കുകയാണ്. ഇതിനിടെയില്‍ അമ്മയ്ക്ക് ഏറ്റവുമധികം ചെണ്ടകൊട്ട് കിട്ടിയിരുന്നു. നമ്മളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ പത്ത് പേര് കൂടുതല്‍ കാണും. പത്ത് പേര് കൂടുതല്‍ വായിക്കും. എന്നുള്ളതിനാല്‍ മാധ്യമങ്ങള്‍ മത്സരിച്ച് നമുക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഭാഗ്യവശാല്‍ നമ്മൂടെ കെട്ടുറപ്പിന്റെ പ്രത്യേകത കൊണ്ട് ഈ ചാനല്‍ ചര്‍ച്ചകളില്‍ നമ്മളില്‍ പെട്ട പലരും പങ്കെടുത്തില്ല. അങ്ങനെ പങ്കെടുത്താലേ അതിന് കൊഴുപ്പുണ്ടാകു.

ഇന്നസെന്റ് പോകുന്നു..

ഇന്നസെന്റ് പോകുന്നു..

ഈ വര്‍ഷത്തെ പ്രത്യേകതയുള്ളത് പുതിയ സാരഥികള്‍ ചുമതല ഏല്‍ക്കുകയാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി വളരെ അനുഗ്രഹ സാധാരണമായ പാടവത്തോടെ ഈ സംഘടനയെ നയിച്ച ശ്രീ ഇന്നസെന്റ് എത്ര നിര്‍ബന്ധിച്ചിട്ടും ഇനി തുടരാന്‍ ഇല്ലെന്ന് പറഞ്ഞ് കൊണ്ട് ഇത്തവണ സ്ഥാനം ഒഴിയുകയും ആ സ്ഥാനത്തേക്ക് പുതിയ പ്രസിഡന്റ് വന്നിരിക്കുകയാണ്. അതുപോലെ എക്‌സീക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്നും ഞാനുള്‍പ്പെടെയുള്ള ആളുകള്‍ പോവുകയും പുതിയ ആളുകള്‍ വരികയും ചെയ്തിരിക്കുകയാണ്. അവര്‍ക്ക് ഇതുവരെ കൊടുത്ത് വന്നിരുന്ന പിന്തുണയും കൊടുക്കണമെന്ന്് നെടുമുടി പറയുന്നു.

മമ്മൂട്ടിയുടെ മാസ് എൻട്രി

അമ്മയുടെ യോഗത്തിലേക്ക് മമ്മൂട്ടിയുടെ മാസ് എൻട്രിയായിരുന്നു.

ഇന്നസെന്റിന്റെ വാക്കുകളിലേക്ക്

നിങ്ങളൊരു കാര്യം മനസിലാക്കാണം. ഞാനായിരുന്നു മമ്മൂട്ടിയെക്കാള്‍ മുന്‍പ് സംസാരിക്കേണ്ടത്. ആ ബാബു സെക്രട്ടറിയാണ് മമ്മൂട്ടിയെ കൊണ്ട് സംസാരിപ്പിച്ചത്. ഇപ്പോള്‍ നാല്‍പത് ശതമാനം സ്ത്രീകള്‍ക്ക് കൊടുക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നാല്‍പതല്ല നൂറും കൊടുത്തോട്ടെ ഞാന്‍ പോവുകയാണ്. പ്രസിഡന്റായത് കൊണ്ടുള്ള ഗുണം ഒരു എംപി ആയാപ്പോഴാണ് മനസിലായത്. ഒരു സംഘടനയെ കൊണ്ട് നടക്കുന്ന ആളാണ് എന്ന് എന്നെ നയിക്കുന്ന ആ പാര്‍ട്ടിയില്‍ ഉള്ള പ്രധാന ആളുകള്‍ക്ക് മനസിലാകുകയും എന്ന ഇന്നസെന്റിന് ആ സീറ്റ് കൊടുക്കുകയും ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.

മോഹൻലാൽ എത്തി

ഇത്തവണ അമ്മയുടെ പ്രസിഡന്റ് എന്ന വലിയൊരു സ്ഥാനത്തേക്കായിരുന്നു മോഹൻലാൽ എത്തിയത്. മോഹൻലാലിനൊപ്പം സെൽഫി എടുക്കാനും മറ്റുമായി മറ്റുള്ള താരങ്ങളുടെ തിരക്കായിരുന്നു.

{document1}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X