»   » മീനാക്ഷിയും കാവ്യയും മാത്രമല്ല ദിലീപിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍, താരത്തെ സന്ദര്‍ശിക്കുന്നു

മീനാക്ഷിയും കാവ്യയും മാത്രമല്ല ദിലീപിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍, താരത്തെ സന്ദര്‍ശിക്കുന്നു

Posted By: Nihara
Subscribe to Filmibeat Malayalam
Dileep Remanded In Judicial Custody For 14 Days | Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസറ്റിലായതോടെ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. മൂന്നാം തവണയും താരത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ യുവതാരങ്ങളുടെ ശ്ക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്.

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത ആളാണ് കാവ്യാ മാധവന്‍, പിന്നെങ്ങനെ നിരപരാധിയാണെന്ന് പറയും?

ബംഗലുരുവിലെത്തിയ പ്രണവ് മോഹന്‍ലാല്‍ കാട്ടിക്കൂട്ടിയത്, ഒരിടത്തും അടങ്ങി നില്‍ക്കുന്നില്ല

കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നതിന് മുന്‍പ് പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിനോട് ചില താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവര്‍ ഇക്കാര്യം താരത്തെ അറിയിക്കുന്നതിനായി ശ്രമിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കേസിലെ വിധി വരുന്നതിന് മുന്‍പ് തന്നെ അംഗത്വം റദ്ദാക്കിയ നടപടിയില്‍ വിയോജിപ്പ് അറിയിക്കുന്നതിനായി താരത്തെ സന്ദര്‍ശിക്കാന്‍ കൂടുതല്‍ താരങ്ങള്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Kavya Madavan

കാവ്യാ മാധവനും നാദിര്‍ഷയും ദിലീപിന്റെ മകള്‍ മീനാക്ഷിയും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ കൂടുതല്‍ താരങ്ങളും അമ്മ ഭാരവാഹികളും ദിലീപിനെ സന്ദര്‍ശിക്കാനും പിന്തുണ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് കലാഭവന്‍ ഷാജോണ്‍. ദിലീപിനെ തിടുക്കപ്പെട്ട് പുറത്താക്കിയതിനോട് വിയോജിപ്പാണ് ഷാജോണിനുള്ളത്. നടന്‍ സിദ്ദീഖ് നേരത്തെ തന്നെ ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

English summary
Again AMMA is in crisis.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam