ഫഹദ് ഫാസിലിനെതിരെ അമ്മ
നിര്‍മാതാവ് അരോമ മണിയുമായി ഫഹദ് ഫാസിലിനുള്ള പ്രശ്‌നത്തില്‍ താര സംഘടനയായ അമ്മ ഒടുവില്‍ ഇടപെട്ടു. പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പറഞ്ഞ് ഒത്തു തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട് അമ്മ ഫഹദ് ഫാസിലിന് കത്തയച്ചു.
ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട ഫഹദ് ഫാസില്‍ അമേരിക്കയാലാണ്. നടന്‍ വിദേശത്തുനിന്നും തിരിച്ചെത്തിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് അമ്മ ചര്‍ച്ച നടത്തും. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേമ്പറും ഇടപെട്ടിട്ടും ഒത്തു തീര്‍പ്പാക്കാത്ത വിഷയത്തിന് പരിഹാരം കാണാനാണ് ഇപ്പോള്‍ അമ്മ എത്തുന്നത്.

അരോമ മണി നിര്‍മിയ്ക്കുന്ന അയ്യര്‍ ഇന്‍ പാക്കിസ്താന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാം എന്ന് കരാറൊപ്പിട്ട് ഫഹദ് അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു. എന്നാല്‍ പിന്നീട് തിരക്കഥ മോശമാണെന്ന് പറഞ്ഞ് നടന്‍ ചിത്രത്തില്‍ നിന്നും പിന്മാറി. പകരം അരോമ മണി നിര്‍മിയ്ക്കുന്ന മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാം എന്ന് ഫഹദ് വാക്കു നല്‍കിയത്രെ. ഇരുവര്‍ക്കും സമ്മതമായ ഒരു തിരക്കഥ കണ്ടെത്താതതുകൊണ്ട് തന്നെ പ്രശ്‌നം നീണ്ടു പോയി.
ആറ് മാസത്തോളം കാത്തിരുന്ന മണി ഒടുവില്‍ തനിയ്ക്ക് സിനിമ വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ നഷ്ടപരിഹാര തുകയായി 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. പ്രൊഡ്യൂസേഷ്‌സ് അസോസിയേഷനില്‍ പരാതിയും നല്‍കി. എന്നാല്‍ ഈ തുക ന്യായീകരിക്കാനാവില്ലെന്നും 15 ലക്ഷം രൂപ പരമാവധി തുകയാണെന്നും അസോസിയേഷന്‍ പറഞ്ഞു. തുടര്‍ന്നാണ് മാണി താരസംഘടനയെ സമീപിച്ചത്. 75 ലക്ഷം രൂപ നല്‍കി പ്രശ്‌നം പരിഹരിക്കുമെന്ന് കരുതരുതെന്ന് അമ്മയും മണിയോട് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











