»   » മിടുക്കത്തികള്‍ ഉണ്ടെങ്കില്‍ വരട്ടെ, പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുത്തേക്കാം എന്ന് ഇന്നസെന്റ്

മിടുക്കത്തികള്‍ ഉണ്ടെങ്കില്‍ വരട്ടെ, പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുത്തേക്കാം എന്ന് ഇന്നസെന്റ്

Posted By: Rohini
Subscribe to Filmibeat Malayalam

അമ്മയുടെ ജനറല്‍ ബോഡി മീറ്റിങില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ചര്‍ച്ച നടന്നില്ല. ഈ സംഭവം യോഗത്തില്‍ ചര്‍ച്ച ചെയ്യില്ല എന്ന് പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ അറിയിച്ചിരുന്നു. കേസില്‍ അന്വേഷണം നന്നായി പോകുന്നുണ്ട്. കോടതിയുടെ പരിഗണനയിലയുള്ള വിഷയമാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ല എന്നാണ് ഇന്നസെന്റ് പ്രതികരിച്ചത്.

ചോദ്യം ചെയ്യലിനിടെ ദിലീപ് കുടിച്ചത് ആറ് കുപ്പി വെള്ളം, തിന്നാന്‍ ബിരിയാണിയും രണ്ട് ബര്‍ഗറും!!

നടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ അമ്മയിലെ ചില അംഗങ്ങള്‍ നടത്തിയ പരാമര്‍ശവും പരിശോധിച്ചില്ല. അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളല്ലേയെന്നും ഇന്നസെന്റ് പറയുന്നു. ആക്രമണ കേസില്‍ നടിയ്‌ക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉയരുമ്പോള്‍ സംശയത്തിന്റെ മുള്‍മുനയില്‍ ദിലീപിനെ നിര്‍ത്തുന്നത് ശരിയല്ലെന്ന നിലപാടാണ് അമ്മയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കുമുള്ളത്.

innocent

അതേ സമയം താരസംഘടനയായ അമ്മയില്‍ പുരുഷാധിപത്യമുണ്ടെന്ന ആരോപണങ്ങളെ പ്രസിഡന്റ് ഇന്നസെന്റ് തള്ളി. ഏതെങ്കിലും മിടുക്കത്തി സജീവമായി രംഗത്ത് വരികയാണെങ്കില്‍ തന്റെ സ്ഥാനം അവരുടെ തലയില്‍ കെട്ടിവെച്ച് പോകുമെന്നും ഇന്നസെന്റ് പറഞ്ഞു.

സിനിമാരംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയെ അമ്മ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ എതിര്‍ത്തുകൊണ്ടാണ് നായികമാര്‍ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിച്ചത് എന്ന ആരോപണമുണ്ടായിരുന്നു. എന്നാല്‍ സ്ത്രീ സംരക്ഷണമാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ താരങ്ങള്‍ പറയുന്നു.

English summary
AMMA is not against WCC says Innocent

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam