വിസ്മയിപ്പിക്കുന്ന പ്രകടനവുമായി താരങ്ങൾ! അമ്മ മഴവില്ല് ഷോ, വീഡിയോ കാണാം

മഴവില്ലഴകിൽ അമ്മയ്ക്ക് ശേഷം വീണ്ടും മലയാളക്കര കാണാൻ പോകുന്ന ഏറ്റവും വലിയ താരാഘോഷമായിരിക്കും അമ്മ മഴവില്ല്.

ഒത്ത് ചേരലും സൗഹൃദം പങ്കുവെയ്ക്കലുമൊക്കെ എല്ലാവർക്കും ഏറെ സന്തോഷം തരുന്നതാണ്. അത് കാണുന്നതവർക്ക് അതിലേറെ സന്തോഷം തരുന്നതാണ്.. എന്നാൽ അത് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളാകുമ്പോഴോ. ആ സന്തോഷം ഇരട്ടിയാവുകയാണ്. പ്രേക്ഷകർ ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്നത് മലയാള താരസംഘടനയായ അമ്മയുടെ സിൽവർ ജൂബിലി ആഘോഷത്തിനു വേണ്ടിയാണ്. പാട്ടും, നൃത്തവും, കോമഡി സ്കിറ്റുമായി തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അമ്മയിലെ ഭൂരിഭാഗം താരങ്ങളും ഈ സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.

പരിപാടിയുടെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. അമ്മ മഴവില്ല് എന്നാണ് ഷോയ്ക്ക് പേര് നൽകിയിരിക്കുന്നത്.മെയ് 6 നു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഷോ നടക്കുക. ഇതിന്റെ ഭാഗമായിട്ടുള്ള റിഹേഴ്സൽ ക്യാമ്പ് എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ക്യാമ്പാണ് ഒരുക്കിയിരിക്കുന്നത്. മഴവില്ലഴകിൽ അമ്മയ്ക്ക് ശേഷം വീണ്ടും മലയാളക്കര കാണാൻ പോകുന്ന ഏറ്റവും വലിയ താരാഘോഷമായിരിക്കും അമ്മ മഴവില്ല്.

സൗഹൃദം പങ്കുവെയ്ക്കൽ

സൗഹൃദം പങ്കുവെയ്ക്കൽ

തൃശ്ശൂർ പൂരത്തിനോടാണ് അമ്മ മഴവില്ല് എന്ന ഷോയെ നടൻ ജയറാം ഉപമിച്ചത്. തൃശ്ശൂർ പൂരത്തിന് നാലോ അഞ്ചോ ദിവസങ്ങൾ മാത്രം ശേഷിക്കെ പലഭാഗത്തു നിന്നുളള മികച്ച ഗാജകേസരികൾ പൂരപ്പറമ്പിൽ എത്തും. അതുപോലെയൊരു ആഘോഷ ലഹരിയിലാണ് അമ്മയുടെ ഷോയെന്ന് നടൻ പറ‍ഞ്ഞു. ഈ ഷോയുടെ പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ടെന്ന് നടൻ ഇടവേള ബാബു പറഞ്ഞു. മലയാള സിനിമ മേഖലയിൽ നഷ്ടപ്പെട്ടു പോയ സൗഹൃദങ്ങൾ വീണ്ടും തിരിച്ചു പിടിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വർഷങ്ങൾക്ക് ശേഷം ഇതിനെ കുറിച്ച് ഓർക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത് വേറെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

 എനർജെറ്റിക് പെർഫോമൻസ്

എനർജെറ്റിക് പെർഫോമൻസ്

മഴവില്ല് അഴകിൽ അമ്മ എന്ന സ്റ്റേജ് ഷോയ്ക്ക് ശേഷം അമ്മ താരസംഘടന ഒരുക്കുന്ന മികച്ച സ്റ്റേജ് ഷോയായിരിക്കപം അമ്മ മഴവില്ലെന്ന് നടൻ മണിക്കുട്ടൻ പറഞ്ഞു. ഇതു വരെ പ്രേക്ഷകർ കാണാത്ത താരത്തിലുള്ള പെർഫോമൻസുമായിട്ടാണ് താരങ്ങൾ എത്തുന്നത്. പ്രേക്ഷകർക്ക് ഒരു കാഴ്ചയുടെ ഉത്സവമായിരിക്കും ഈ ഷോ. എല്ലാവരും അമ്മ മഴവില്ല് എന്ന ഷോ കാണണമെന്നും താരങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ടാകണമെന്നും താരം പറ‍ഞ്ഞു.

ഇത് തലമുറകളുടെ സംഗമം

ഇത് തലമുറകളുടെ സംഗമം

മലയാള സിനിമയിലെ രണ്ടു തലമുറകളുടെ താരസംഗമമാണ് അമ്മ മഴവില്ലെന്ന് സംവിധായകൻ സിദ്ദിഖ് പറഞ്ഞു. എല്ലാ താരങ്ങളുടെ ഷോയിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകർക്കായി രസകരമായ ഒരുപാട് മുഹൂർത്തങ്ങൾ ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടു തന്നെ പരിപാടി ആസ്വദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ദൃശ്യ മാമാങ്കം

ദൃശ്യ മാമാങ്കം

കേരളം ഇതുവരെ കാണാത്ത ദൃശ്യ മാമാമാങ്കവുമായി 'അമ്മ മഴവില്ലെന്ന് നടൻ മണയൻപിള്ള രാജു. ഒരുപാട് കലാകാന്മാരും കാലകാരികളും ഷോയിൽ പങ്കെടുക്കുന്നുണ്ട്. ചെന്നൈ, മുംബൈ എന്നിവിടങ്ങലിൽ നിന്ന് 150 ൽ പരം നർക്കര സംഘമാണ് മെയ് 6 നു നടക്കുന്ന പരിപാടിക്കായി തയ്യാറെടുക്കുന്നത്. എല്ലാവരും കാത്തിരിക്കണമെന്നും മെയ് 6 ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിപാടി കാണാനെത്തണമെന്നും അദ്ദേഹം പറ‍ഞ്ഞു

വീഡിയോ : കടപ്പാട് മഴവില്ല് മനോരമ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X