മഴവിൽ മനോരമ കുതിക്കുന്നു!! ബാർക്ക് റേറ്റിങ്ങിൽ ഒന്നാമത്, അമ്മ മഴലില്ല് തകർത്തു...
അമ്മ മഴവില്ല് എന്ന ഷോയിലൂടെ ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാംസ്ഥനത്ത് മഴവില്ല് മനോരമ എത്തിയിരിക്കുകയാണ്.
മലയാളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ഷോയായിരുന്നു മലയാള താരസംഘടനയായ അമ്മ അവതരിപ്പിച്ച ഷോ അമ്മ മഴവില്ല്. ശരിയ്ക്കും താരേത്സവമായിരുന്നു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും ഷോയിൽ നിറസാന്നിധ്യമായിരുന്നു.

അമ്മ മഴവില്ല് എന്ന ഷോയിലൂടെ ബാർക്ക് റേറ്റിങ്ങിൽ മഴവില്ല് മനോരമ ഒന്നാസ്ഥാനത്ത് എത്തിയിരിക്കുകയാണ്. മെയ് 19, 20( ശനി. ഞായർ ) ദിവസങ്ങളിലായിരുന്നു ഷോ സംപ്രേഷണം ചെയ്തത്. വൈകുന്നേരം 7 മണിമുതൽ രാത്രി 12 മണിവരെയായിരുന്നു അമ്മമഴവില്ല് സംപ്രേക്ഷണം ചെയ്തത്. 15 നും 50 നും ഇടയിൽ പ്രയാമുളള ഗ്രൂപ്പ് ആളുകളുകളായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. എന്നാൽ റെക്കോർഡ് വിജയമായിരുന്നു അമ്മ മഴവില്ല് നേടിയത്. ആദ്യ ദിവസത്തിനേക്കാൾ രണ്ടാം ദിവസം കാഴ്ചക്കാരുടെ എണ്ണത്തിൽ വർധവ് ഉണ്ടായിരുന്നു. അമ്മ മഴവില്ല് എന്ന ഒറ്റ പരിപാടിയിലൂടെ റേറ്റിങിൽ ആദ്യം സ്ഥാനം മഴവിൽ മനോരമ നേടിയിരിക്കുകയാണ്. രണ്ടാംസ്ഥാനത്ത് ഏഷ്യനെറ്റും, മൂന്നാം സ്ഥാനത്ത് സൂര്യ ടിവിയുമുണ്ട്. കളേഴ്സ്, കൈരളി, അമൃത ടിവി നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുണ്ട്.
മലയാള സിനിമ സംഘടനയായ അമ്മയുടെ 25 ാം വാർഷികത്തോട് അനുബന്ധിച്ചാണ് അമ്മ മഴവില്ല് എന്ന ഷോ സംഘടിപ്പിച്ചത്. പാട്ട്,ഡാൻസ്, സ്കിറ്റ്, എന്നീ പരിപാടികളുമായിട്ടാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മലയാള സിനിമയുടെ ഇതിഹാസ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഷോയിൽ നിറസാന്നിധ്യമായിരുന്നു. അമ്മ മഴവില്ലിൽ അതിഥിയായി എത്തിയത് മലയാളികളുടെ പ്രിയ താരമായ തെന്നിന്ത്യൻ താരം സൂര്യയായിരുന്നു.


Click it and Unblock the Notifications











