അമ്മ മഴവില്ല് ഷോ പൊളിച്ചു!! ബാർക്ക് റേറ്റിങ്ങിൽ മാത്രമല്ല ജിസിസിയിലും നമ്പർ 1
ജിസിസിയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
മലയാള താര സംഘടനയായ അമ്മ സംഘടിപ്പിച്ച അമ്മ മഴവില്ല് ഷോ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. അമ്മ മഴവില്ല് ഷോയുടെ ഖ്യാതി ഇന്റർനാഷണൽ താരത്തിലേയ്ക്ക് ഉയരുകയാണ്. തിരുവനന്തപുരം കാര്യവെട്ടം ഗ്രീൻ ഫീൽഡ് സ്റ്റോഡിയത്തിൽ അറങ്ങേറിയത് ഏറ്റവും വലിയ താരേത്സവമായിരുന്നു. മലയാളത്തിലെ ഭൂരിപക്ഷ താരങ്ങളും അമ്മ മഴവില്ല് ഷോയുടെ ഭാഗമായിരുന്നു.

അമ്മ മഴവില്ല് ഷോ ടെലിവിഷൻ രംഗത്ത് തന്നെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ബാർക്ക് റേറ്റിങ്ങ് ഒന്നാമതായി അമ്മ മഴവില്ല് ഷോയും മഴവില്ല് മനോരമയും ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോഴിത ജിസിസിയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. മെയ് 19, 20( ശനി. ഞായർ ) ദിവസങ്ങളിലായിരുന്നു അമ്മ മഴവില്ല് ഷോ സംപ്രേഷണം ചെയ്തത്. വൈകുന്നേരം 7 മണിമുതൽ രാത്രി 12 മണിവരെയായിരുന്നു ഷോ. 15 നും 50 നും ഇടയിൽ പ്രയാമുളള ഗ്രൂപ്പ് ആളുകളെ ടാർജറ്റ് ചെയ്താണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്തത്. എന്നാൽ റിക്കോർഡ് വിജയമായിരുന്നു അമ്മ മഴവില്ല് നേടിയത്. ആദ്യ ദിവസത്തിനേക്കാൾ രണ്ടാം ദിനം കാഴ്ചക്കാരുടെ എണ്ണത്തിൽ വർധവ് ഉണ്ടായിരുന്നു. അമ്മ മഴലില്ല് എന്ന ഒറ്റ പരിപാടിയിലൂടെ ടെലിവിഷൻ റേറ്റിങിൽ ഒന്നാം സ്ഥാനം മഴവില്ല് മനോരമ നേടിയിരിക്കുകയാണ്. രണ്ടാംസ്ഥാനത്ത് ഏഷ്യനെറ്റും, മൂന്നാം സ്ഥാനത്ത് സൂര്യ ടിവിയുമുണ്ട്. കളേഴ്സ്, കൈരളി, അമൃത ടിവി എന്നിവ തെട്ടു പിന്നിലായി ഉണ്ട്.
മലയാള സിനിമ സംഘടനയായ അമ്മയുടെ 25 ാം വാർഷികത്തോട് അനുബന്ധിച്ചാണ് അമ്മ മഴവില്ല് ഷോ സംഘടിപ്പിച്ചത്. പാട്ട്,ഡാൻസ്, സ്കിറ്റ്, എന്നിവയുമായി മലയാള സിനിമയിലെ താര രാജക്കന്മാരും റാണിമാരും യുവരാജക്കനാമരും മാറ്റുരച്ചു .ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരങ്ങളായ മലയാളികളുടെ സ്വന്തം മോഹൻലാലും മമ്മൂട്ടിയും ഷോയിൽ നിറസാന്നിധ്യമായിരുന്നു. അമ്മ മഴവില്ല് ഷോയിൽ അതിഥിയായി എത്തിയത് മലയാളികളുടെ പ്രിയ തെന്നിന്ത്യൻ താരം സൂര്യയായിരുന്നു.


Click it and Unblock the Notifications











