അതല്ല ഇപ്പോഴത്തെ വിഷയം! ഇത് വേറെ! അമ്മയുടെ നിര്‍ണ്ണായക യോഗത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്? കാണൂ!

താരങ്ങളുടെ ക്ഷേമവും സുഗമമായ പ്രവര്‍ത്തനവും ലക്ഷ്യമാക്കിയാണ് താരസംഘടനയായ എഎംഎംഎ രൂപീകരിച്ചത്. അവശത അനുഭവിക്കുന്നവരെ സഹായിക്കുകയും സിനിമയില്‍ സജീവമല്ലാത്തവരെ സഹായിക്കാനുമൊക്കെയായി അമ്മ മുന്‍നിരയിലുണ്ട്. കൈനീട്ടം പോലെയുള്ള സഹായ പദ്ധതികളും സംഘടനയുടേതായി നല്‍കുന്നുണ്ട്. ഇന്നസെന്റിന്റെ പിന്‍ഗാമിയായി മോഹന്‍ലാലാണ് നേതൃനിരയിലേക്കെത്തിയത്. അദ്ദേഹം സ്ഥാനമേറ്റെടുത്തതിന് പിന്നാലെ തന്നെ നിരവധി പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നിരുന്നു. ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വനിതാ സംഘടനയിലെ അംഗങ്ങള്‍ ഇക്കാര്യത്തെ എതിര്‍ത്ത് പരസ്യമായി രംഗത്തുവന്നിരുന്നു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത് എങ്ങനെയാണെന്നും ആക്രമിക്കപ്പെട്ട നടിയേയും കുറ്റാരോപിതനായ താരത്തെയും ഒരുപോലെ പരിഗണിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും വനിതാ സംഘടനയും വ്യക്തമാക്കിയിരുന്നു. ഈ വിഷയം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ കത്ത് നല്‍കിയിരുന്നുവെങ്കിലും കൃത്യമായ നടപടിയോ തീരുമാനമോ ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് വനിതാസംഘടനയിലെ അംഗങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ താരസംഘടനയുടെ നിര്‍ണ്ണായക യോഗം ചേരുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അമ്മയുടെ യോഗം

അമ്മയുടെ യോഗം

അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള തീവ്രശ്രമത്തിലാണ് നമ്മളിപ്പോള്‍. കേരളത്തെ സഹായിക്കാനുള്ള ദൗത്യത്തില്‍ സിനിമാലോകവും പങ്കുചേര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായും ക്യാംപുകളിലേക്ക് സഹായമെത്തിച്ചും താരങ്ങളും മുന്നിലുണ്ടായിരുന്നു. താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് ധനശേഖരണത്തിനായി സ്റ്റേജ് പരിപാടി നടത്താന്‍ തീരുമാനിച്ചത്.

പ്രളയാനന്തരമുള്ള സ്റ്റേജ് ഷോ

പ്രളയാനന്തരമുള്ള സ്റ്റേജ് ഷോ

നവകേരളനിര്‍മ്മാണം ലക്ഷ്യമാക്കി നടത്തുന്ന സ്റ്റേജ് ഷോയെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് കൊച്ചിയില്‍ യോഗം ചേരുന്നത്. വിദേശത്ത് വെച്ചാണ് പരിപാടി നടത്തുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അബുദാബിയില്‍ വെച്ച് ഡിസംബര്‍ 7നാണ് പരിപാടി നടത്തുന്നത്. ഇതിന് മുന്നോടിയായുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. അമ്മയുടെ നിര്‍ണ്ണായക യോഗത്തെക്കുറിച്ചുള്ള വിവരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതിനിടയില്‍ ആരംഭിച്ചിരുന്നു.

മറ്റ് വിഷയങ്ങളൊന്നുമില്ല

മറ്റ് വിഷയങ്ങളൊന്നുമില്ല

മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള കാര്യങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ചയ്ക്ക് എടുക്കില്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. മീ ടൂ തുറന്നുപറച്ചിലുകള്‍ നടത്തുന്നവരെ വിമര്‍ശിച്ച് രംഗത്തെത്തിയ താരത്തിന് ചുട്ട മറുപടി നല്‍കി രേവതിയും പത്മപ്രിയയും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് സിനിമയ്ക്കകത്ത് നിന്ന് തന്നെ അടക്കം പറച്ചിലുകളുണ്ട്, എല്ലാവരും ശ്രദ്ധിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രസിഡന്റെന്ന നിലയില്‍ മോഹന്‍ലാല്‍ ഉത്തരവാദിത്തം കാണിക്കണമെന്നുമായിരുന്നു പലരും പറഞ്ഞത്.

 നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചു

നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചു

അബുദാബിയില്‍ നടക്കുന്ന പരിപാടിക്കായി താരങ്ങളെ വിട്ടുനല്‍കാനാവില്ലെന്നായിരുന്നു നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. തങ്ങള്‍ക്ക് ഭീമമായ നഷ്ടം സംഭവിക്കുന്നുവെന്നുമായിരുന്നു നിര്‍മ്മാതാക്കള്‍ പറഞ്ഞത്. എന്നാല്‍ ആ പ്രശ്‌നം രമ്യമായി പരിഹരിച്ചാണ് സംഘാടകര്‍ നീങ്ങുന്നത്. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിച്ച് വരികയാണ്. നിലവിലെ തിരക്കുകള്‍ പൂര്‍ത്തിയാക്കി താരങ്ങളെല്ലാം ഷോയ്ക്കായുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X