അമ്മ മെഗാഷോ ഡിസംബർ 7 ന്..!! താരനിശയിൽ ദിലീപ് ഉണ്ടാകില്ല, കാരണം വ്യക്തമാക്കി മോഹൻലാൽ
ഏഷ്യനെറ്റും അമ്മയും കൈകോര്‍ക്കുന്ന അഞ്ച് മണിക്കൂർ ദൈർഘ്യമുളള പരിപാടിയാണ് അബുദാബിയിൽ അരങ്ങേറുക
നവകേരള സൃഷ്ടിക്കാനായുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി താരസംഘടന അമ്മയുടെ നേതൃത്തിൽ നടക്കുന്ന താരനിശ ഡിസംബർ 7 ന് അബുദാബിയിൽ നടക്കും. ഡിസംബര്‍ ഏഴിന് അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ വെച്ച് നടക്കുന്ന ഷോയ്ക്ക് 'ഒന്നാണ് നമ്മള്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഏഷ്യനെറ്റും അമ്മയും കൈകോര്‍ക്കുന്ന അഞ്ച് മണിക്കൂർ ദൈർഘ്യമുളള പരിപാടിയാണ് അബുദാബിയിൽ അരങ്ങേറുക. രാജീവ് കുമാറാണ് ഷോ സംവിധാനം ചെയ്യുന്നത്.

അതേ സമയം ഷോയിൽ നടൻ ദിലീപ് ഉണ്ടാകില്ലെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. സംഘടനയിൽ അംഗമല്ലാത്തതിനാലാണ് ദിലീപിനെ ഷോയിൽ പങ്കെടുപ്പിക്കാത്തതെന്നും താരം വ്യക്തമാക്കി. കൂടാതെ ഡബ്ല്യൂസിസി അംഗങ്ങളുമായി ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അവരെ ആദരിക്കുന്നതായും താരം പറഞ്ഞു.
മലയാള സിനിമയിലെ ആറുപതോളം കലാകാരന്മാരാണ് അബുദാബിയിലെ ഷോയിൽ പങ്കെടുക്കുക. 100 ദര്‍ഹം മുതലായിരിക്കും ടിക്കറ്റുകള്‍. ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സ്റ്റാർ സൗത്ത് ഇന്ത്യ ബിസിനസ് ഹെഡ് കെ മാധവന്‍ പറഞ്ഞു. ഷോയുടെ ലോഗോയും പ്രമോഷണല്‍ വീഡിയോകളും വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു.


Click it and Unblock the Notifications