അമ്മയെ നാല് കഷ്ണമാക്കി!! ഡബ്ല്യൂസിസിയുടേത് ഗുഢ അജണ്ട, വനിത സംഘടനമയ്ക്കെതിരെ ആഞ്ഞടിച്ച് താരങ്ങൾ
സിദ്ദിഖും ജഗദീഷും തമ്മിൽ ഭിന്നതയില്ല
സിനിമയിലെ വനിതാ സംഘടനായ വിമൻ ഇൻ സിനിമ കളക്ടീവിനെതിരെ ആഞ്ഞടിച്ച് താരസംഘടന. ഡബ്യൂസിസി അംഗങ്ങൾക്കെതിരെ ഗുരുതര വിമർശനമാണ് പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ എക്സ്ക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും തുറന്നടിച്ചിരിക്കുന്നത്. ഇത്രയും നാൾ താരസംഘടനയെ അമ്മ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് എന്നാൽ ഇപ്പോൾ എഎംഎംഎംഎ എന്നാണ് വിളിച്ചു കേൾക്കുന്നത്. ഇതിലുള്ള അതൃപ്തിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ സിദ്ദിഖ്, ജഗദീഷ്, ഇടവേള ബാബു, ബാബുരാജ്, ടിനി ടോം, അജു വർഗീസ് രജന നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ ഡബ്ല്യൂസിസിയ്ക്കെതിരെ താരങ്ങൾ ആഞ്ഞടിച്ചിരുന്നു. വനിത സംഘടന അംഗങ്ങളെ നടിമാർ എന്ന് വിളിച്ചതു മുതൽ ഡബ്യൂസിസി ആരോപിച്ച ഒരോ കാര്യങ്ങൾക്കും അമ്മ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

അമ്മയെ നാല് കഷ്ണമാക്കി
അമ്മ എന്ന സംഘടനയെ നാല് കഷ്ണമാക്കിയത് ഡബ്ല്യൂസിസിയെന്ന് ബാബു രാജ് ആരോപിച്ചിരുന്നു. അമ്മ എന്നുള്ള തങ്ങളുടെ സംഘടനയുടെ പേര് ഇപ്പോൾ പലരും വിളിക്കുന്നത് എഎംഎംഎയെന്നാണ്. ഇതിനു കാരണം ഡബ്ല്യൂസിസിയാണെന്നും ബാബുരാജ് ആരോപിച്ചു.താൻ അവർക്ക് അനുകൂലമായി പല തവണ സംസാരിച്ചിരുന്നു. എന്നാൽ അവർ മനസ്സിലാക്കിയത് വേരെ രീതിയിലാണ്. അക്രമണത്തിന് ഇരയായ നടിയോട് അവർ സംസാരിച്ചിട്ടുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവർ തങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നം വലുതാണ്. അമ്മയെ എ.എം.എം.എ ആക്കിയത് ഇത്തരത്തിലൊന്നാണെന്നും ബാബുരാജ് ആരോപിക്കുന്നുണ്ട്.

ചോര ഊറ്റി കുടിച്ച് വളരാൻ ആഗ്രഹിക്കുന്നു
ഡബ്യൂസിസി തങ്ങളിൽ നിന്ന് ചോര ഉറ്റിക്കുടിച്ച് വളരാൻ ആഗ്രഹിക്കുന്ന സംഘടനയാണ്, ഈ മൂന്ന് പേർക്ക് വേണ്ടി തങ്ങളുടെ പ്രസിഡന്റ് കേൾക്കുന്ന ചൂത്ത വിളിയ്ക്ക് പരിധിയില്ല. ഇതിനൊക്കെ തങ്ങളുടെ അംഗങ്ങളുടെ മുന്നിൽ മറുപടി പറയേണ്ടി വരുമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.

അമ്മയെ തകർക്കുക
ഡബ്യൂസിസിയുടെ ഉദ്യോശം അമ്മയെ തകർക്കുക എന്നതാണെന്ന് നടൻ സിദ്ദിഖ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് പറഞ്ഞു. ഇതിനു മുൻപും ഡബ്ല്യൂസിസിയ്ക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. അന്ന് രാജിവെച്ച് പുറത്തു പോയ നടിമാരുടെ കാര്യത്തിൽ ദൃഢമായ തീരുമാനമായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.

ജഗദീഷും സിദ്ദിഖും തമ്മിലുള്ള പ്രശ്നം
ജഗദീഷും സിദ്ദിഖും തമ്മിൽ ഒരു തരത്തിലുമുള്ള അഭിപ്രായഭിന്നതയുമില്ലെനന് മോഹൻലാൽ പറഞ്ഞു. അവർ രണ്ടു പേരും പറഞ്ഞത് ഓരോ കാര്യമാണ്. എന്നാൽ ഇഅവതരിപ്പിച്ച രീതിയിലായിരുന്നു വ്യത്യാസം. പുറത്തു പോയ നടിമാരെ തിരിച്ചെടുക്കണമെങ്കിൽ അവർ ഇങ്ങോട്ട് അപേക്ഷ നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടാൽ മാപ്പ് പറയേണ്ടി വരുമെന്നും ലാലേട്ടൻ പറഞ്ഞു. ഇത് തന്റെ അഭിപ്രായമല്ലെന്നും സഘടനയുടെ തീരുമാനം എങ്ങനെയാണോ അത് തന്നെയാണ് നടക്കുന്നതെന്നും താരം പറഞ്ഞു.

ബലിയാടാക്കുന്നു
അറിവില്ലാത്ത പല വിഷയത്തിലും തന്റെ പേര് വലിച്ചിഴക്കപ്പെടുകയാണെന്ന് മോഹൻലാൽ. എനിക്ക് വ്യക്തിപരമായ അറിയില്ലാത്തവർ പോലും എനിക്കെതിരെ വിമർശനങ്ങൾ ഉയർത്തു. തനിയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ തനിയ്ക്ക് വിഷമമുണ്ടാക്കുന്നുണ്ടെന്നും ലാലേട്ടൻ പറയുന്നു. ഞാൻ ഈ സംഘടനയിൽ വന്നത് അവിചാരിതമായാണ്. ഇതിന്റെ തലപ്പരത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പറഞ്ഞിട്ടുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











