Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറെന്ന് അമ്മ! സന്തോഷമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന
ലോകമെമ്പാടുമായി പടരുന്ന കോവിഡ് 19 സിനിമാ മേഖലയ്ക്കും കന്നത്ത തിരിച്ചടിയാണുണ്ടാക്കിയത്. സിനിമകളുടെ ഷൂട്ടിംഗും റിലീസുമെല്ലാം മാറ്റിവെച്ചത് നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം വരുത്തിവെച്ചിരുന്നു. ലോക് ഡൗണില്‍ തിയ്യേറ്ററുകളെല്ലാം അടച്ചിട്ട ശേഷം സിനിമാ പ്രവര്‍ത്തകരെല്ലാം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. പലര്‍ക്കും കോവിഡ് കാലത്ത് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുണ്ടായത്. ലോക് ഡൗണ്‍ കാരണം ബിഗ് ബഡ്ജറ്റ് സിനിമകള്‍ ഉള്‍പ്പെടെയുളളവയുടെ റിലീസാണ് മാറ്റിവെക്കേണ്ടി വന്നത്.
ലോക് ഡൗണിന് പിന്നാലെ വളരെ കുറച്ച് സിനിമകളുടെ ഷൂട്ടിംഗാണ് പുനരാരംഭിച്ചത്. അത് തന്നെ മുന്‍പുണ്ടായിരുന്ന അണിയറപ്രവര്‍ത്തകരില്‍ അധികപേരും ഇല്ലാതെയാണ് നടക്കുന്നത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ താരങ്ങളെല്ലാം അവരുടെ ശമ്പളം വെട്ടിക്കുറക്കണമെന്ന് അടുത്തിടെ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം നിര്‍മ്മാതാക്കളുടെ ആവശ്യം പരിഗണിച്ച് മലയാള സിനിമയിലെ താരങ്ങളെല്ലാം പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് താരസംഘടന അമ്മ അറിയിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം ഉടന്‍ അറിയിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പിന്നാലെ അമ്മയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് എം രഞ്ജിത്തും പ്രതികരിച്ചിരുന്നു.

നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യത്തിന് പിന്നാലെ ഇത് ചര്‍ച്ച ചെയ്യാനായി കഴിഞ്ഞയാഴ്ച അമ്മ സംഘടനയുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങള്‍ അംഗങ്ങളെ അറിയിക്കാന്‍ അയച്ച കത്തിലാണ് പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറാണെന്ന് സംഘടന വ്യക്തമാക്കുന്നത്. നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ച സാമ്പത്തിക പ്രതിസന്ധിയെന്ന വിഷയം ഗൗരവത്തോടെ എടുക്കണമെന്ന് കത്തില്‍ പറയുന്നുണ്ട്.

കോവിഡ് കാലത്ത് വലിയ നഷ്ടമാണ് നിര്മ്മാതാക്കള്ക്കുണ്ടായത്. ഈ സാഹചര്യത്തില്‍ പ്രതിഫലം കുറയ്ക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കത്തില്‍ അമ്മ നേതൃത്വം പറയുന്നുണ്ട്. അതേസമയം എത്ര ശതമാനം കുറയ്ക്കണമെന്ന നിര്‍ദ്ദേശം കത്തിലില്ല. പകരം സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി നിര്‍മ്മാതാക്കളും താരങ്ങളും ധാരണയില്‍ എത്തട്ടെ എന്നാണ് നിര്‍മ്മാതാക്കളുടെ നിലപാടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമ്മയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ എം രഞ്ജിത്ത് ചലച്ചിത്ര മേഖല ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്നും ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്ന ചിന്തയിലാണ് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലത്തില്‍ വിട്ടുവീഴച ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വെച്ചതെന്നും പറഞ്ഞു.

മാര്‍ച്ച് മുതല്‍ മലായള സിനിമ സ്തംഭിച്ചിരിക്കുകയാണ്. കോവിഡിന് മുന്പുളള സാഹചര്യം ഇനിയുണ്ടാകുമെന്ന് നിശ്ചയമില്ല. ഈ ആവശ്യത്തോട് അനുകൂലമായി താരസംഘടനയായ അമ്മ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. വലിയ കാര്യമാണ്. സിനിമകളുടെ ചിത്രീകരണവും റിലീസുമൊക്കെ എന്നാണ് പഴയത് പോലെ ആവുക എന്ന് ആര്‍ക്കും ഉറപ്പില്ല. ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കിയുളള നിര്‍മ്മാണത്തിലേക്ക് പോകാതെ മറ്റ് വഴികളില്ല. എം രഞ്ജിത്ത് ദി ക്യൂവിനോട് പറഞ്ഞു.