മോശമാകുമ്പോഴല്ല പ്രശ്നം തുടങ്ങുമ്പോഴേ സഹായിക്കണം!! അമ്മയ്ക്ക് മോഹൻലാലിന്റെ മുന്നറിയിപ്പ്..
സംഘടനയിലെ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും അവരർക്കൊപ്പം നിൽക്കണമെന്ന് നടൻ മോഹൻലാൽ. അമ്മയുടെ പുതിയ കെട്ടിടത്തിന്റെ തക്കോൽ കൈമാറുന്ന ചടങ്ങിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ ഇതിനു പിന്നിൽ പ്രവർത്തിച്ച ബാബുരാജിനും ഉണ്ണി ശിവപാലിനും രചനയ്ക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്.

നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഘടനയിൽ വന്നു. അത് നല്ലതാണോ ചീത്തയാണോ എന്നു പറയുന്നില്ല. അതിനെയെല്ലാം നമ്മൾ നേരിട്ടേ മതിയാകുകയുളളൂവെന്നും ലാലേട്ടൻ പറഞ്ഞു. ഒരു സംഘടനയാകുമ്പോൾ അഭിപ്രായട വ്യത്യാസങ്ങൾ ഉണ്ടാകും. ഇതൊരു കുടുംബമാണ്. ആർക്കെങ്കിലും എന്തെങ്കിലും സംഭിവിച്ചാൽ കൂടെ നിൽക്കണം എന്നാൽ അത്തരമൊരു കാര്യം നമ്മളിൽ പലപ്പോഴും കാണുന്നില്ല. ഒരാളുടെ പ്രശ്നം അത് ഏറ്റവും മോശകരമാകുമ്പോഴല്ല, അത് തുടങ്ങുമ്പോൾ തന്നെ അയാളെ സഹായിക്കണമെന്നും ലാൽ കൂട്ടിച്ചേർത്തു.
സംഘടനയുടെ ഭൂരിഭാഗം അംഗങ്ങളും കൊച്ചിയിലാണ് താമസം. അതുകൊണ്ടാണ് ആസ്ഥാനം ഇങ്ങോട്ടേയ്ക്ക് മാറ്റിയത്. കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഗംഭീര പരിപാടികളോടെ പിന്നീട് ഉണ്ടാകുമെനന് പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും അറിയിച്ചും. അമ്മയുടെ കീഴിൽ ഒരപാട് സാമൂഹിക പ്രതിബന്ധതയുള്ള കാര്യങ്ങൾ ചെയ്യാനുളഴ സ്വതന്ത്ര്യമുണ്ട്. അ


Click it and Unblock the Notifications