AMMA: ദിലീപിനുള്ള പിന്തുണയാണോ? നടിമാരുടെ പരാതിയില്‍ ഉടന്‍ ചര്‍ച്ചയില്ലെന്ന് സംഘടന!
താരസംഘടനയായ അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗം വലിയ വിവാദങ്ങളിലേക്കായിരുന്നു പോയത്. യോഗത്തില്‍ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതില്‍ വിമര്‍ശനവുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു. അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് യുവനടിമാര്‍ അമ്മയില്‍ നിന്നും രാജി വെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നും അമ്മയുടെ യോഗം നടത്തിയിരുന്നു. പുതിയ പ്രസിഡന്റായ മോഹന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ നടിമാരായ രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ മൂന്നാമതും ദിലീപിനെതിരെ കത്ത് നല്‍കിയിരുന്നു. ചൊവ്വാഴ്ചയ്ക്കുള്ളില്‍ ഇതിനൊരു മറുപടി ലഭിക്കണമെന്ന അന്ത്യശാസനയും നടിമാരുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ചകളില്ലെന്നാണ് താരസംഘടന അറിയിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടിമാര്‍ നല്‍കിയ പരാതിയില്‍ ഉടന്‍ ചര്‍ച്ചയില്ലെന്നാണ് താരസംഘടനയായ അമ്മ പറയുന്നത്. സംഘടനയില്‍ ഇല്ലാത്തവര്‍ക്കായി യോഗം ചേരേണ്ടെന്ന് എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ദിലീപും ആക്രമണത്തിനിരയായ നടിയും ഇപ്പോള്‍ സംഘടനയിലില്ല.
അതിനാല്‍ ജനറല്‍ ബോഡിയിലെ ചര്‍ച്ച ചെയ്യാനാകു. എന്നാല്‍ അമ്മയിലെ മൂന്നിലെന്ന് അംഗങ്ങള്‍ ഒപ്പിട്ട്കത്ത് നല്‍കിയാല്‍ അടിയന്തര ജനറല്‍ ബോഡിയെ പറ്റി ആലോചിക്കൂ എന്നും സംഘടന അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Click it and Unblock the Notifications











