»   » ദിലീപും പൃഥ്വിയും അടുക്കുന്നില്ല, മമ്മൂട്ടി സ്ഥാനമൊഴിയുന്നു, മോഹന്‍ലാലിന്റെ ശ്രമങ്ങള്‍ പരാജയം!!

ദിലീപും പൃഥ്വിയും അടുക്കുന്നില്ല, മമ്മൂട്ടി സ്ഥാനമൊഴിയുന്നു, മോഹന്‍ലാലിന്റെ ശ്രമങ്ങള്‍ പരാജയം!!

Posted By:
Subscribe to Filmibeat Malayalam
അമ്മ വഴിയാധാരം! മമ്മൂട്ടി രാജിവെക്കും! | filmibeat Malayalam

താരസംഘടനയായ അമ്മയുടെ അവസ്ഥ ഇപ്പോള്‍ ദയനീയമാണ്. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് താരങ്ങളെല്ലാം രണ്ട് ധ്രുവങ്ങളിലേക്ക് മാറിയതോടെ സംഘടനയില്‍ ചേരിപ്പോര് ആരംഭിച്ചിരുന്നു. ഇപ്പോള്‍ നേതൃസ്ഥാനം പോലും വഴിമുട്ടിയ അവസ്ഥയാണ് അമ്മ എന്നാണ് കേള്‍ക്കുന്നത്.

അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം നീക്കി ജനറല്‍ ബോഡി യോഗം മതി എന്ന ധാരണയിലാണ് ഇപ്പോഴുള്ളത്. ദിലീപ് വിഷയത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പ് നിലനില്‍ക്കുന്നതാണ് എക്‌സിക്യുട്ടീവ് യോഗം മാറ്റിവയ്ക്കാനുള്ള കാരണം.

ഒരാഴ്ച കൊണ്ട് മലയാള സിനിമയില്‍ ഇത്രയധികം കാര്യങ്ങള്‍ സംഭവിച്ചോ? എല്ലാം സന്തോഷമുള്ള കാര്യങ്ങളാണ്!

ലാലിന്റെ ശ്രമം പരാജയം

വിവിധ ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള മോഹന്‍ലാലിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. പൃഥ്വിരാജിനെ അനുനയിപ്പിയ്ക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞെങ്കിലും മറ്റ് താരങ്ങളെല്ലാം പ്രതിഷേധത്തിലാണ്.

ദിലീപില്ല.. പക്ഷെ

സംഘടനയിലേക്ക് ഇനിയില്ല എന്ന നിലപാടിലാണ് ദിലീപ്. എന്നാല്‍ സംഘടനയ്ക്കകത്തെ ദിലീപ് അനുകൂലികള്‍ കരുക്കള്‍ നീക്കുന്നുണ്ട്. ഭൂരിഭാഗം പേരും ദിലീപ് അനുകൂലികളാണ് എന്നതാണ് ഒരു വാസ്തവം.

മമ്മൂട്ടിയും ഇന്നസെന്റും ഒഴിയുന്നു

കുറേക്കാലം സംഘടനയെ നിയന്ത്രിച്ചിരുന്നത് ദിലീപാണ്. എന്നാല്‍ ഇപ്പോള്‍ ദിലീപ് ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാവുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്ഥാനമൊഴിയാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടിയും ഇന്നസെന്‍ും.

ലാല്‍ വരുമോ

പുതിയ തീരുമാനം വരാത്ത സാഹചര്യത്തില്‍ അമ്മയുടെ ഭരണം മോഹന്‍ലാല്‍ ഏറ്റെടുക്കണമെന്ന അഭിപ്രായം സജീവമാണ്. എന്നാല്‍ മോഹന്‍ലാല്‍ ഇതിന് സന്നദ്ധയല്ല എന്നാണ് അറിയുന്നത്.

പൃഥ്വിയെ സമ്മതിക്കില്ല

പ്രത്യക്ഷത്തില്‍ സംഘടനയില്‍ ഇടപെടല്‍ നടത്താന്‍ ഇപ്പോള്‍ പൃഥ്വിരാജിനും താത്പര്യം കാണിക്കുന്നില്ല. അതേ സമയം എല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ പൃഥ്വി തയ്യാറുമാണ്. അതിന് ദിലീപ് അനുകൂലികള്‍ സമ്മതിക്കില്ല.

ദിലീപ് അനുകൂലികളും ആവശ്യം

സിദ്ധിക്കിനെ നേതൃസ്ഥാനത്തെത്തിക്കാന്‍ ദിലീപ് അനുകൂലികള്‍ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. അതേ സമയം ബാലചന്ദ്ര മേനോനെ ഭരണം ഏല്‍പിക്കണം എന്നാണ് മുതിര്‍ന്ന താരങ്ങളുടെ ആവശ്യം.

സ്ത്രീ സംഘടനകളുടെ ആവശ്യം

കുഞ്ചാക്കോ ബോബനെ തലപ്പത്ത് എത്തിക്കണം എന്നാണ് ചില സ്ത്രീപക്ഷ ചിന്താഗതിക്കാരുടെ ആവശ്യം. സ്ത്രീകള്‍ക്ക് അര്‍ഹതയുള്ള സ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ പക്ഷെ ഇതൊന്നും പരസ്യമായി പറയുന്നുമില്ല.

എല്ലാത്തിനും കാരണം ആ യോഗം

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയ ആ യോഗമാണ് എല്ലാത്തിനും കാരണം. ദിലീപ് കസ്റ്റഡിയില്‍ ആയിരിന്നപ്പോള്‍ മൗനം പാലിച്ചവര്‍ പലരും ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും സംഘടനയ്‌ക്കെതിരെ തിരിയുന്നു. തത്ക്കാലം സസ്‌പെന്‍ഷന്‍ മതിയായിരുന്നു എന്നും ബാക്കി കാര്യങ്ങള്‍ ജനറല്‍ ബോഡി തീരുമാനപ്രകാരം ആകാമായിരുന്നു എന്നുമുള്ള അഭിപ്രായം ശക്തിപ്പെടുകയാണ്.

English summary
AMMA's executive meeting in trouble

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X