സിസിഎല്‍: കേരള സ്‌ട്രൈക്കേഴ്‌സ് ടീം പ്രഖ്യാപിച്ചു
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ടീം പ്രഖ്യാപിച്ചു. ആസിഫ് അലി ക്യാപറ്റനാകുന്ന ടീമില്‍ യുവതാരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് മോഹന്‍ലാലും ഉണ്ടാകും.
ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, ബിനീഷ് കൊടിയേരി, റിയാസ് ഖാന്‍, മണിക്കുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, വിനു മോഹന്‍, സുരേഷ് നായര്‍, പ്രജോദ് കലാഭവന്‍, വിവേക് ഗോപന്‍, അരുണ്‍ ബെന്നി, മദന്‍ മോഹന്‍, രാജേഷ് ഹെബ്ബാര്‍, നിഷാന്ത് സാഗര്‍, ജയന്‍, മുന്ന സൈമണ്‍, ബാല, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.

ഭാവന മൈഥിലി എന്നിവര്‍ തന്നെയാണ് ടീമിന്റെ ബ്രാന്റ് അംബാസിഡര്‍മ്മാര്‍. പങ്കജ് ചന്ദ്രശേഖര്‍ തന്നെയാണ് ടീമിന്റെ കോച്ച്. അസിസ്റ്റന്റ് കോച്ചായി എം എ സുനിലുമുണ്ടാകും. ഇടവേള ബാബുവാണ് ടീം മാനേജര്‍.
ചൊവ്വാഴ്ച ടീമിന്റെ പരിശീലനം തുടങ്ങി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് പരിശീലനം. ചെന്നൈ ടീമിനെതിരെയാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം. നിലിവിലെ ഫിക്‌സ്ചര്‍ പ്രകാരം കൊച്ചിയില്‍ മത്സരങ്ങളില്ല.


Click it and Unblock the Notifications











