ഒടുവില്‍ അമ്മ തീരുമാനിച്ചത് തന്നെ നടന്നു! കേരളത്തിന് വേണ്ടി പണം വരാന്‍ ഡിസംബര്‍ ഏഴിന് താരങ്ങളെത്തും
മലയാള സിനിമാലോകം അടുത്ത കാലത്ത് വലിയ വിവാദങ്ങളിലും വിമര്‍ശനങ്ങളിലുമായിരുന്നു കുടുങ്ങിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജയിലില്‍ പോയതോടെ താരസംഘടനയായ അമ്മ നടനെ സംഘനടയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിലൂടെ ദിലീപിനെ തിരിച്ചെടുത്തത് വലിയ പ്രശ്‌നങ്ങള്‍ക്കായിരുന്നു വഴിയൊരുക്കിയത്. ദിലീപിന്റെ കൈയില്‍ നിന്നും രാജി വാങ്ങിയെന്ന് വ്യക്തമായതോടെയായിരുന്നു ഈ പ്രശ്‌നം അവസാനിച്ചത്.
പിന്നാലെ മറ്റൊരു പ്രതിസന്ധിയും അമ്മയെ തേടി എത്തിയിരുന്നു. പ്രളയദുരന്തത്തില്‍ നിന്നും കേരളത്തിനൊരു കൈത്താങ്ങ് ആവാന്‍ വിദേശത്ത് അമ്മയുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ താരങ്ങളെ വിട്ട് നല്‍കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചതോടെ സംഘടന പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത.

അമ്മയുടെ സ്റ്റേജ് ഷോ
കേരളം പ്രളയദുരിതത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് വന്ന കൊണ്ടിരിക്കുകയാണ്. പല സംഘടനകളും കേരളത്തിനെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ടി സഹായങ്ങളുമായി എത്തിയിരുന്നു. അക്കൂട്ടത്തില്‍ അമ്മയുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ സംഘടിപ്പിക്കാനായിരുന്നു താരങ്ങള്‍ തീരുമാനിച്ചിരുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പണം സ്വാരൂപിക്കന്നതിന് വേണ്ടി പലപ്പോഴായി അമ്മ സ്റ്റേജ് ഷോ കള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ താരനിശയെ സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അേേസാസിയേഷനും അമ്മയും തമ്മില്‍ തകര്‍ക്കത്തിലായിരുന്നു.

താരങ്ങളെ വിട്ട് കൊടുക്കില്ല
ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താന്‍ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബര്‍ ഇരുപത്തിയെട്ട് മുതല്‍ താരങ്ങളെ വിട്ട് നല്‍കണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്്‌സ് അസോസിയേഷനെ പ്രകോപിതരാക്കിയത്. ഇതിന്റെ പേരിലായിരുന്നു അമ്മയും നിര്‍മാതാക്കളുടെ സംഘടനകളും തമ്മില്‍ തകര്‍ക്കം ഉടലെടുത്തത്.

നിര്‍മാതാക്കള്‍ പറഞ്ഞതിങ്ങനെ..
താരങ്ങള്‍ താരനിശയ്ക്കും അതിന്‍രെ പരിശീലനത്തിനും പോയാല്‍ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ നീളുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. വേണ്ടത്ര ചര്‍ച്ച നടത്താതെ അമ്മയ്ക്ക് അന്തിമ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മയ്ക്ക്് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഒത്തുത്തീര്‍പ്പ് വേണ്ടി വന്നത്. ഒടുവില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിരിക്കുകയാണ്.

ഡിസംബര്‍ 7 ന് തന്നെ
നേരത്തെ അമ്മ നിശ്ചയിച്ചിരുന്നത് പോലെ ഡിസംബര്‍ 7 ന് തന്നെ താരനിശ അബുദാബിയില്‍ വെച്ച് നടക്കും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. കൂടാതെ 2019 മാര്‍ച്ച് അവസാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കേരളത്തില്‍ താരനിശ നടത്താനും തീരുമാനമായിരിക്കുകയാണ്.

പ്രതിസന്ധിയിലായ സിനിമ
കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ സിനിമാലോകവും വലിയ പ്രതിസന്ധിയിലായിരുന്നു. റിലീസ് തീരുമാനിച്ച സിനിമകളുടെ റിലീസ് മാറ്റുകയും നടന്ന് കൊണ്ടിരുന്ന ചിത്രീകരണങ്ങളെല്ലാം നിര്‍ത്തി വെക്കേണ്ടതായി വന്നിരുന്നു. നിര്‍മാതാക്കള്‍ക്ക് അടക്കം ഇതിന്റെ പേരില്‍ കനത്ത നഷ്ടമായിരുന്നു നേരിട്ടത്. പ്രളയം അവസാനിച്ച് സെപ്റ്റംബര്‍ ആദ്യ ആഴ്ചയോടെയാണ് സിനിമകള്‍ റിലീസിനെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങി പ്രമുഖരായ എല്ലാ താരങ്ങളുടെയും സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നു.

ബ്രഹ്മാണ്ഡ സിനിമകള്‍
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ പ്രളയം വന്നതോടെ ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബര്‍ പതിനൊന്നിന് റിലീസ ്‌ചെയ്ത സിനിമ ബോക്‌സോഫീസില്‍ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. അതിവേഗം അമ്പത് കോടി ക്ലബ്ബിലേക്കെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഡിസംബറില്‍ മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനാണ് ബിഗ് റിലീസിനൊരുങ്ങുന്നത്.


Click it and Unblock the Notifications











